മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കഴിഞ്ഞ ദിവസം നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ച ഈ ചിത്രത്തിൽ മമ്മൂട്ടി വൈകാതെ തന്നെ ജോയിൻ ചെയ്യും. ഒരു പോലീസ് ഓഫീസറായാണ് മമ്മൂട്ടി ഇതിലഭിനയിക്കുന്നതു. സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഉദയ കൃഷ്ണ രചിച്ച ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം യഥാർത്ഥ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരുക്കുന്നതെന്നാണ് സൂചന. ബി ഉണ്ണികൃഷ്ണൻ തന്നെ നിർമ്മാണവും നിർവഹിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയോടൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായി ഒരുക്കാൻ പോകുന്ന ഇതിന്റെ ടൈറ്റിൽ വൈകാതെ തന്നെ പുറത്തു വിടുമെന്നും വാർത്തകൾ വരുന്നുണ്ട്. സ്നേഹ, അമല പോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ ചെയ്യുന്നതെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ പറയുന്നത്.
എറണാകുളം, വണ്ടിപ്പെരിയാര്‍, കുട്ടിക്കാനം, പൂയംകുട്ടി എന്നിവിടങ്ങളിലാണ് ഈ ചിത്രം ഷൂട്ട് ചെയ്യുന്നത്. 2010 ഇൽ പുറത്തു വന്ന പ്രമാണി എന്ന ചിത്രത്തിലാണ് ഇതിനു മുൻപ് മമ്മൂട്ടി- ബി ഉണ്ണികൃഷ്ണൻ ടീമൊന്നിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻ പകൽ നേരത്തു മയക്കം, നിസാം ബഷീർ ഒരുക്കിയ റോഷാക്ക് എന്നിവയാണ് ഇത് കൂടാതെ ഇനി പുറത്തു വരാനുള്ള മമ്മൂട്ടി ചിത്രങ്ങൾ. മോഹൻലാൽ നായകനായ ആറാട്ട് ആണ് ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് പുറത്ത് വന്ന അവസാന ചിത്രം. മമ്മൂട്ടി ചിത്രത്തിന് ശേഷം സുരേഷ് ഗോപി നായകനാവുന്ന ചിത്രവും ബി ഉണ്ണികൃഷ്ണൻ ഒരുക്കുമെന്ന് വാർത്തകൾ വന്നിരുന്നു.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.