മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇതിലെ മമ്മൂട്ടിയുടെ ഭാഗങ്ങൾ പൂർത്തിയായത്. എഴുപത്തിയൊന്പത് ദിവസത്തെ കഠിനമായ പരിശ്രമത്തിനു ശേഷമാണ് ഈ ചിത്രം പൂർത്തിയായതെന്ന് സംവിധായകൻ പറയുന്നു. ഉദയ കൃഷ്ണ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ പേര് ക്രിസ്റ്റഫർ എന്നാണ്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും സംവിധായകൻ ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. ഒരു മാസ്സ് പോലീസ് ഓഫീസർ കഥാപാത്രമായാണ് മമ്മൂട്ടി ഇതിലഭിനയിച്ചിരിക്കുന്നത്. ബയോഗ്രഫി ഓഫ് എ വിജിലാന്റി കോപ് എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. ഇതിന്റെ പോസ്റ്ററുകൾ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്.
സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നീ നായികാ താരങ്ങൾക്കൊപ്പം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രമെന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലെ, ഏജന്റ് ടീന എന്ന് പേരുള്ള മാസ്സ് കഥാപാത്രം ചെയ്ത് കയ്യടി നേടിയ നടി വാസന്തിയും ഇതിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നു. തെന്നിന്ത്യൻ താരം വിനയ് റായ് വില്ലൻ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും വേഷമിട്ടിട്ടുണ്ട്. ഈ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് മനോജ് എന്നിവരാണ്. ഫൈസ് സിദ്ദിഖ് ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങളൊരുക്കിയിരിക്കുന്നത്. ക്രിസ്മസ് റിലീസായാവും ക്രിസ്റ്റഫർ പ്രേക്ഷകരുടെ മുന്നിലെത്തുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പന്ത്രണ്ട് വർഷം മുൻപ് വന്ന പ്രമാണി എന്ന ചിത്രമാണ് മമ്മൂട്ടി- ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ നിന്നെത്തിയ ആദ്യത്തെ ചിത്രം.
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
ഉണ്ണി മുകുന്ദൻ നായകനായ 'മാർക്കോ' എന്ന ചിത്രം ഇന്ന് മുതൽ ആഗോള റീലിസായി എത്തുകയാണ്. കേരളത്തിലും വമ്പൻ റിലീസാണ് ചിത്രത്തിന്…
This website uses cookies.