കഴിഞ്ഞ ദിവസം വിവാഹിതനായ മലയാളത്തിന്റെ പ്രിയ യുവതാരം നീരജ് മാധവിന്റെ വിവാഹ സൽക്കാര ചടങ്ങുകൾ നടന്നു. ഇന്നലെ കൊച്ചിയിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. കൊച്ചിയിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങുകളിൽ നിരവധി താരങ്ങൾ പങ്കെടുത്തു. മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, മഞ്ജു വാര്യർ, പേർളി മാണി, ഗോവിന്ദ് പദ്മസൂര്യ സംവിധായകൻ ആയ ലാൽ ജോസ് തുടങ്ങി മലയാള സിനിമയിലെ താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു ആശംസകൾ നേരാനായി എത്തി. ആഘോഷമായി വേദിയിലേക്ക് ആനയിച്ച വധൂ വരന്മാർക്ക് കൂട്ടായി നീരജിന്റെ സഹോദരനും നടനുമായ നവനീതിന്റെ നൃത്ത ചുവടുകളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് വച്ചായിരുന്നു നീരജിന്റെ വിവാഹം നടന്നത്. വർഷങ്ങൾ നീണ്ട പ്രണയത്തിനു ഒടുവിൽ ആണ് ദീപ്തിയുമായുള്ള വിവാഹം.
പാരമ്പര്യ ആചാര പ്രകാരം ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ചടങ്ങുകൾ ലളിതവും പാരമ്പര്യ രീതിയിലും ക്ഷേത്രത്തിലും കുടുംബ വീട്ടിൽ വച്ചും ആയിരുന്നതിനാൽ തന്നെ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ അന്ന് ചടങ്ങിന് ഉണ്ടായിരുന്നുള്ളൂ.
കഴിഞ്ഞ ദിവസം നടന്ന വിവാഹത്തിന്റെയും തുടർന്ന് വീട്ടിൽ വച്ച് നടന്ന വിവാഹ സൽക്കാരത്തിന്റെയും ചിത്രങ്ങളും, വിവാഹ സൽക്കാര വേദിയിൽ നടന്ന വധൂ വരന്മാരുടെ നൃത്തവും എല്ലാം നവമാധ്യങ്ങളിൽ ചർച്ച ആയിരുന്നു. കൊച്ചി ഇൻഫോപാർക്ക് ജീവനക്കാരി ആണ് ദീപ്തി. ബഡ്ഡി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നീരജ് മാധവ് ഒരു വടക്കൻ സെൽഫി, സപ്തമ ശ്രീ തസ്കരാഃ, ദൃശ്യം, മെമ്മറീസ് തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായി മാറി. തന്റേതായ അഭിനയ ശൈലി കൊണ്ട് യുവാക്കളുടെ പ്രിയങ്കരനായി മാറിയ നീരജ് പിന്നീട് ലവ കുശ എന്ന ചിത്രത്തിലൂടെ രചയിതാവും ആയി.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.