മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ തിരക്കഥാകൃത്തുക്കളാണ് ബോബി- സഞ്ജയ്. അടുത്തിടെ ഇരുവരും രചിച്ച ‘ഉയരെ’ കേരള ബോക്സ് ഓഫീസിൽ വമ്പൻ വിജയം കരസ്ഥമാക്കി മുന്നേറി കൊണ്ടിരിക്കുകയാണ്. ബോബി- സഞ്ജയ് എന്നിവർ അടുത്ത തിരക്കഥ രച്ചിക്കുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയ്ക്ക് വേണ്ടിയാണനാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ ആയിരിക്കുമെന്ന് സൂചനയുണ്ട്. ‘ചിറകൊടിഞ്ഞ കിനാക്കൾ’ എന്ന സിനിമയുടെ സംവിധായകൻ സന്തോഷ് വിശ്വനാഥായിരിക്കും ചിത്രം സംവിധാനം ചെയ്യുക. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾക്കനുസരിച്ചു ‘വൺ’ എന്നാണ് ചിത്രത്തിന് ടൈറ്റിൽ നൽകിയിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. കേരള മുഖ്യമന്ത്രിയുടെ വേഷമായിരിക്കും മമ്മൂട്ടി ചിത്രത്തിൽ കൈകാര്യം ചെയ്യുക.
വിഷ്ണു ഉണ്ണികൃഷ്ണൻ, രഞ്ജി പണിക്കർ, ശ്രീനിവാസൻ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യും എന്ന വാർത്തയുണ്ട്, എന്നാൽ ഔദ്യോഗിക സ്ഥിതികരണത്തിനായി എല്ലാവരും കാത്തിരിക്കുകയാണ്. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മമ്മൂട്ടിയുമായി ആദ്യമായിട്ടാണ് ബോബി- സഞ്ജയ് എന്നിവർ ഒന്നിക്കുന്നത്. ‘മാമാങ്കം’ സിനിമയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. പദ്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതിന് ശേഷം രമേശ് പിഷാരടി ചിത്രം ‘ഗാനഗന്ധർവൻ’ എന്ന ചിത്രത്തിൽ താരം ഭാഗമാവും. അമൽ നീരദിന്റെ ബിലാലും, അമീറുമെല്ലാം അണിയറയിൽ ഒരുങ്ങുന്ന വലിയ ചിത്രങ്ങൾ
പഴയകാല ഹിറ്റ് സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ…
മരണമാസ്സ് സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…
ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…
മെഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
This website uses cookies.