മെഗാസ്റ്റാർ മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന പുതിയ ചിത്രമായ ഭീഷ്മപർവ്വം ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ്. ഇരുവരുമൊന്നിക്കുന്ന ബിഗ് ബിയുടെ രണ്ടാംഭാഗമായ ബിലാലിനു വേണ്ടി ഏവരും കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഭീഷ്മപർവ്വം എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവരുന്നത്. നിമിഷ നേരം കൊണ്ട് തന്നെ ട്രെൻഡിങ്ങിൽ ഒന്നാമതായ ഫസ്റ്റ് പോസ്റ്റർ ചിത്രത്തിന് വലിയ ഹൈപ്പ് നൽകി. ഇപ്പോഴിതാ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള സുപ്രധാനമായ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യ ചിത്രത്തെക്കുറിച്ചുള്ള വളരെ പ്രധാനപ്പെട്ട ചില റിപ്പോർട്ടുകൾ പുറത്തുവിട്ടിരിക്കുകയാണ്. ഉടൻ തന്നെ സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിക്കും. ഹോളിവുഡ് സൂപ്പർ താരങ്ങളായ രൺവീർ സിംഗ്, ഹൃതിക് റോഷൻ തുടങ്ങിയവരുടെ സ്റ്റൈലിസ്റ്റായ രോഹിത് ഭാസ്കർ ആണ് സിനിമയിൽ മമ്മൂട്ടിയുടെ ഹയർ സ്റ്റൈൽ സെറ്റ് ചെയ്തത്. കൂടാതെ ചിത്രത്തിൽ മമ്മൂട്ടി ഒരു ഗ്യാങ്ങ്സ്റ്ററായാണ് എത്തുകയെന്നും പുതിയ റിപ്പോർട്ടിൽ പറയുന്നു.
രോഹിത് ഭാസ്കർ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ: ഈ ചിത്രത്തിന് വേണ്ടി മമ്മൂട്ടി സാറിനോട് താടിയും മുടിയും നീട്ടി വളർത്താൻ അമൽ നീരദ് ആവശ്യപ്പെട്ടിരുന്നു, ഒരു മാഫിയ ഗാങ്സ്റ്റർ രൂപം മമ്മൂട്ടി സാറിന് ഉണ്ടായിരിക്കണമെന്നും അത് കൂടുതൽ നാടകീയമായി തോന്നിക്കണം എന്നും അമൽ നീരദ് ആവശ്യപ്പെട്ടിരുന്നു.
ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ എന്നീ താരങ്ങൾ ചിത്രത്തിൽ ഉണ്ടാകും മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തു വന്നിട്ടില്ല. രവി ശങ്കർ, ആർജെ മുരുകൻ, ദേവദത്ത് ഷാജി എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ലുക്ക് കൊണ്ടുതന്നെ ഏവരെയും ഞെട്ടിച്ച് ബിലാലിന് മുമ്പ് എത്തുന്ന ഭീഷ്മപർവ്വ’ത്തിനു വേണ്ടി പ്രേക്ഷകസമൂഹം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.