മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായാണ് ഉർവശി പരിഗണിക്കപ്പെടുന്നത്. ഇപ്പോഴിതാ കുറച്ചു നാളുകൾക്കു ശേഷം ശക്തമായ ഒരു വേഷം ചെയ്തു കൊണ്ട് ഉർവശി എത്തുകയാണ്. നവാഗതനായ ജോസ് സെബാസ്റ്റിയൻ രചിച്ചു സംവിധാനം ചെയ്ത എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിലെ പ്രധാന വേഷം ചെയ്തു കൊണ്ടാണ് ഉർവശി വരുന്നത്. വരുന്ന ഡിസംബർ 21 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ടോവിനോ തോമസ് ആണ് നായക വേഷം ചെയ്യുന്നത്. ടോവിനോക്കൊപ്പം അഭിനയിച്ചപ്പോൾ ഉള്ള അനുഭവം പങ്കു വെക്കവേ ഉർവശി പറഞ്ഞ ഒരു കാര്യം ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. വേഷ ചേർച്ച എല്ലാവർക്കും ലഭിക്കുന്ന ഒരു ഭാഗ്യം അല്ലെന്നും ടോവിനോക്കു ആ ഭാഗ്യം ലഭിച്ചിട്ടുണ്ട് എന്നുമാണ് ഉർവശി പറയുന്നത്.
മമ്മൂട്ടിക്കും ആ ഭാഗ്യം ഉണ്ടെന്നും, അത്തരം ഭാഗ്യം ഉള്ളവർക്ക് ഏതു കഥാപാത്രം ആയാലും അതുമായി മാച്ച് ചെയ്യാൻ പറ്റും എന്നും ഉർവശി പറയുന്നു. സത്യം പറഞ്ഞാൽ ഒരു വിദേശ സിനിമയിലൊക്കെ അഭിനയിക്കാൻ പറ്റിയ ആളാണ് ടോവിനോ എന്നും ഇത് താൻ പ്രശംസിച്ചു പറയുന്നതല്ല വിമർശിച്ചു തന്നെ പറയുന്നതാണ് എന്നാണ് ഉർവശിയുടെ പക്ഷം. ടോവിനോ നന്നായി ഹ്യൂമർ ചെയ്യുന്നുണ്ട് എന്നും ഈ ചിത്രത്തിൽ ഉള്ള ഹ്യൂമർ രംഗങ്ങൾ ഒക്കെ വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ ഈസി ആയി തന്നെ ടോവിനോ അവതരിപ്പിച്ചു എന്നും ഉർവശി പറഞ്ഞു. വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള ഭാഗവും ടോവിനോക്കു ലഭിച്ചത് ഈ നടന് ഏറെ ഗുണം ചെയ്തു എന്നും ഉർവശി വിലയിരുത്തുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി, അൽ ടാരി മൂവീസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസെഫ്, സി ആർ സലിം എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.