[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഇർഫാൻ ഖാന് ആദരാഞ്ജലികളർപ്പിച്ചു മോഹൻലാലും മമ്മൂട്ടിയും; അതുല്യ നടന് വിട നൽകി മലയാള സിനിമാ ലോകവും..!

ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടന്മാരിലൊരാളായ ഇർഫാൻ ഖാൻ ഇന്ന് അന്തരിച്ചു. അർബുദ ബാധിതനായി കഴിഞ്ഞ രണ്ടു വർഷമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നഷ്ടം ഇന്ത്യൻ സിനിമയ്ക്കു നികത്താനാവാത്തതാണ്. ഹോളിവുഡിലും അഭിനയിച്ചു അവിടെ വിജയം നേടിയ ഒരേയൊരു ഇന്ത്യൻ താരമാണ് ഇർഫാൻ ഖാൻ എന്ന് പറയാം. അമേസിങ് സ്പൈഡർ മാൻ, ലൈഫ് ഓഫ് പൈ, ഇൻഫെർണോ, ജുറാസിക് വേൾഡ്, പസിൽ, സ്ലം ഡോഗ് മില്യണയർ തുടങ്ങി ഒരുപാട് ഇംഗ്ലീഷ് ചിത്രങ്ങളിലും ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ തന്നെ മികച്ച ബോളിവുഡ് ചിത്രങ്ങളുടേയും ഭാഗമായ അദ്ദേഹം മികച്ച നടനുള്ള ദേശീയ പുരസ്‍കാരവും ഭാരത സർക്കാരിന്റെ പദ്മശ്രീ അവാർഡും നേടിയിട്ടുള്ള കലാകാരനാണ്. ഈ അതുല്യ കലാകാരന് ആദരാഞ്ജലികളർപ്പിച്ചു കൊണ്ട് മലയാള സിനിമയൊന്നടങ്കം മുന്നോട്ടു വന്നിരിക്കുകയാണിപ്പോൾ. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ മലയാള സിനിമയിലെ മഹാനടന്മാർ മുതൽ, പൃഥ്വിരാജ്, ഇന്ദ്രജിത്, നിവിൻ പോളി, ദുൽഖർ സൽമാൻ, സുരേഷ് ഗോപി, ജയസൂര്യ തുടങ്ങിയവരെല്ലാം ഇർഫാൻ ഖാന് ആദരാഞ്ജലികളർപ്പിച്ചു മുന്നോട്ടു വന്നു.

ഇർഫാൻ ഖാന്റെ വിടവാങ്ങൽ വളരെ ദുഃഖകരമായ ഒരു വാർത്തയാണെന്നും അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേരുന്നുവെന്നും മോഹൻലാൽ കുറിച്ചപ്പോൾ, ഇർഫാൻ ഖാന്റെ മരണം ഇന്ത്യൻ സിനിമാ ലോകത്തിനു തന്നെ വലിയ നഷ്ടമാണെന്നും അദ്ദേഹത്തോടൊപ്പം ഒരു സ്റ്റേജ് പങ്കിടാൻ അവസരം ലഭിച്ചപ്പോൾ പരസ്പരം സംസാരിക്കാൻ സാധിച്ചെന്നും മമ്മൂട്ടി ഓർത്തെടുക്കുന്നു. കാർവാ എന്ന തന്റെ ആദ്യ ഹിന്ദി ചിത്രത്തിൽ ഇർഫാൻ ഖാനോടൊപ്പം അഭിനയിച്ച ഓർമ്മകൾ ദുൽകർ പങ്കു വെച്ചപ്പോൾ പൃഥ്വിരാജ്, നിവിൻ പോളി, ജയസൂര്യ, സുരേഷ് ഗോപി, ഇന്ദ്രജിത് എന്നിവരൊക്കെ ഈ മഹാനായ അഭിനേതാവിന്റെ കഴിവിനെ കുറിച്ചും അദ്ദേഹം നമ്മുക്ക് സമ്മാനിച്ച ഓർമകളെ കുറിച്ചും തങ്ങളുടെ വാക്കുകളിൽ കുറിച്ചു. ഇന്ത്യയിലെ പ്രശസ്ത വ്യക്തിത്വങ്ങളെല്ലാം ഇർഫാൻ ഖാന് ആദരാഞ്ജലികളുമായി എത്തിയിട്ടുണ്ട്. അമിതാബ് ബച്ചനും, സച്ചിൻ ടെണ്ടുൽക്കറും കമൽ ഹാസനും വിരാട് കോഹ്‌ലിയും, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, സൽമാൻ ഖാൻ, മഹേഷ് ബാബു എന്നിവരെല്ലാം അദ്ദേഹത്തിന് ആദരാഞ്ജലിയുമായി മുന്നോട്ടു വന്നിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.