ആരാധകർക്കും മലയാള സിനിമ പ്രേക്ഷകർക്കും ഒത്തിരി സന്തോഷം നൽകുന്ന ചിത്രങ്ങളാണ് അമ്മ സ്റ്റേജ് ഷോയുടെ ഭാഗമായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. മഴവിൽ മനോരമയുടെയൊപ്പം മലയാളത്തിലെ ഏറ്റവും വലിയ താരസംഘടനയായ അമ്മ നടത്തുന്ന സ്റ്റേജ് ഷോ അമ്മ മഴവിൽ, താരങ്ങളുടെ പ്രകടനത്തോടൊപ്പം ഇതിനോടകം തന്നെ കൗതുകമുണർത്തുന്ന ഒന്നായി മാറിക്കഴിഞ്ഞു. സൂപ്പർ താരങ്ങളും നടീനടന്മാരും യുവതാരങ്ങളും ഹാസ്യതാരങ്ങളും തുടങ്ങി മലയാളത്തിലെ ഏതാണ്ട് ഒട്ടു മിക്ക മുൻനിര താരങ്ങളും പരിപാടിയിൽ അണിനിരക്കുന്നുണ്ട്. ഓരോ ദിവസവും പരിപാടിയുടെതായി പുറത്തുവന്നുകൊണ്ടിരിക്കുന്ന പുതിയ ചിത്രങ്ങൾ ആരാധകർക്ക് ആവേശമായി മാറുകയാണ് അതിനിടെയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകാൻ പുതിയ ചിത്രം കൂടി എത്തിയിരിക്കുന്നത്.
മലയാളികളുടെ അഭിമാനമായ രണ്ട് താരങ്ങൾ മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഒരേ ഫ്രെയിമിൽ വന്ന പുതിയ ചിത്രമാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നൃത്ത പരിശീലന വീഡിയോ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നിരുന്നു. അതിന് ശേഷം ഇരുവരുമൊത്തുള്ള യുവതാരങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. അപ്പോഴും ഇരുവരും ഒന്നിച്ചുള്ള ചിത്രം മാത്രം വന്നിരുന്നില്ല എങ്കിലും ഇരുവരുടെയും ആരാധകരുടെ കാത്തിരിപ്പുകൾക്കൊടുവിൽ സമ്മാനമായി ഇരുവരും ഒന്നിച്ചുള്ള ചിത്രം എത്തി. ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും കൂടാതെ ജയറാമും മകൻ കാളിദാസനും ഒപ്പമുണ്ട്. സ്റ്റൈലിൽ ലുക്കിലാണ് മമ്മൂട്ടിയും മോഹൻലാലും ചിത്രത്തിലുള്ളത്. ചിത്രം സ്റ്റേജ് ഷോയ്ക്കായി കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആവേശം ഇരട്ടിപ്പിക്കുമെന്ന് ഉറപ്പാണ്. സൂപ്പർ താരങ്ങൾ മണ്ണിൽ അവതരിക്കുന്ന അമ്മ മഴവിൽ ഷോ അനന്തപുരിയെ ഞെട്ടിക്കാൻ മെയ് ആറിന് അരങ്ങേറും.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.