മലയാള സിനിമയിലെ ശ്രദ്ധേയനായ ഛായാഗ്രാഹകനാണ് ഷാംദത്ത് സൈനുദീൻ. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി 30 ചിത്രങ്ങളിലാണ് ഷാംദത്തിന്റെ ക്യാമറയിൽ പിറന്നത്. ഷാംദത്ത് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്സ്. മമ്മൂട്ടിയാണ് ചിത്രത്തിലെ നായകൻ. ഒരു കൊലപാതകക്കേസിന്റെ അന്വേഷിക്കുന്ന പോലീസ് ഓഫീസറുടെ റോളിൽ ആണ് മമ്മൂട്ടി എത്തുന്നത്. പ്ലേ ഹൗസ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമിക്കുന്നത്.
ഞാൻ ആദ്യം കണ്ട സിനിമാതാരം മമ്മൂക്കയാണെന്നും ഋതുവിന്റെ സിനിമാട്ടോഗ്രഫി കണ്ടിട്ട് തന്നെ അഭിനന്ദിച്ച ആദ്യതാരവും മമ്മൂട്ടിയാണെന്ന് ഷാംദത്ത് സൈനുദീൻ ഈയിടെ ഒരു പ്രമുഖ വെബ്‌സൈറ്റിന് നൽകിയ ഇന്റർവ്യൂവിൽ പറയുകയുണ്ടായി.
വർഷങ്ങൾക്ക് മുൻപ് സംവിധായകൻ ആകുന്നില്ലേ എന്ന് തന്നോട് ആദ്യമായി ചോദിച്ച സിനിമാതാരം മമ്മൂട്ടിയാണ്. മമ്മൂക്കയെ വെച്ച് തന്നെ തന്റെ ആദ്യചിത്രം എടുക്കാൻ കഴിഞ്ഞത് അനുഗ്രഹമാണ്. തുടക്കക്കാർക്ക് നല്ല സഹായം ചെയ്‌തുകൊടുക്കുന്ന ഒരാളാണ് അദ്ദേഹം. നല്ല ടാലന്റ് ഉണ്ടെന്ന് അദ്ദേഹത്തിന് തോന്നിയാൽ വേണ്ട അവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കും. തന്റെ സിനിമയുടെ കഥ കേട്ടപ്പോൾ തന്നെ അദ്ദേഹം നിർമ്മിക്കാം എന്ന് വാക്ക് നൽകുകയാണുണ്ടായത്
ലാൽ ജോസ്, അമൽ നീരദ്, അൻവർ റഷീദ് , വൈശാഖ്, മാർട്ടിൻ പ്രക്കാട്ട് എന്നീ സംവിധായകർ മമ്മൂട്ടിയുടെ പിന്തുണയോട് കൂടിയാണ് തങ്ങളുടെ ആദ്യചിത്രം സംവിധാനം ചെയ്‌തത്.
സഹസംവിധായകനായി സിനിമയിലെത്തിയ ലാൽ ജോസ് 1998ൽ ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്.
രഞ്ജിത്ത് സംവിധാനം ചെയ്ത ബ്ളാക്കിലൂടെയാണ് അമൽ നീരദ് മലയാളത്തിൽ ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചത്. അമലിന്റെ പ്രതിഭ തിരിച്ചറിഞ്ഞ നടൻ മമ്മൂട്ടി സംവിധാന രംഗത്തേക്ക് ചുവടുവെക്കാനുള്ള നീക്കത്തിന് നിറഞ്ഞ മനസോടെയാണ് പിന്തുണ നൽകിയത്.മമ്മൂട്ടി നായകനാകുന്ന ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അമൽ സംവിധായകനായത്.
2005-ൽ പുറത്തിറങ്ങിയ രാജമാണിക്യം എന്ന ചലച്ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് അൻവർ റഷീദിന്റെ അരങ്ങേറ്റം. 2005-ൽ വ്യാവസായിക വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു രാജമാണിക്യം.
സംവിധായകനായ മാർട്ടിൻ പ്രക്കാട്ടിൻെറയും തുടക്കം മമ്മൂട്ടി ചിത്രത്തിൽ നിന്ന് തന്നെയാണ്. മമ്മൂട്ടി നായകനായി ലൗ ഇൻ സിംഗപ്പൂർ എന്ന കോമഡി ചിത്രത്തിൽ സഹസംവിധായകനായി പ്രവർത്തിച്ച മാർട്ടിൻ പിന്നീട് അദ്ദേഹത്തെ തന്നെ നായകനാക്കി ബെസ്റ്റ് ആക്ടർ സംവിധാനം ചെയ്തു.
2010 -ഇൽ ഇറങ്ങിയ, മമ്മൂട്ടിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിൽ അഭിനയിച്ച പോക്കിരി രാജ എന്ന സിനിമയുടെ സംവിധായകനായാണ് വൈശാഖ് മലയാളസിനിമ രംഗത്തേക്ക് എത്തുന്നത്. തുടക്കക്കാരായ ഇവരുടെ കഴിവുകൾ മനസിലാക്കി സംവിധായക രംഗത്തേക്ക് നല്ലൊരു ചുവടുവെപ്പ് തന്നെയാണ് മമ്മൂട്ടി ഇവർക്ക് ഒരുക്കി നൽകിയത്.
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
This website uses cookies.