ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും, അന്തരിച്ച ക്യൂബൻ വിപ്ലവ നായകനായ ഫിഡൽ കാസ്ട്രോയുടെ ലുക്കിൽ ഉള്ള ഫാൻ മെയ്ഡ് പോസ്റ്ററുകൾ ആണ്. സാനി യാസ് എന്ന ഡിസൈനർ ആണ് ഈ പോസ്റ്ററിന് പിന്നിൽ. ഒരു സാനി യാസ് ചിന്ത എന്ന പേരിൽ ആണ് ഈ പോസ്റ്ററുകൾ അദ്ദേഹം ചെയ്തു പുറത്തു വിട്ടിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിൽ ആണ് അദ്ദേഹം ഈ പോസ്റ്ററുകൾ ഡിസൈൻ ചെയ്തിരിക്കുന്നത് എന്നു പറയാതെ വയ്യ. അത്ര ഗംഭീരമായ രീതിയിലാണ് ഇതിന്റെ ഡിസൈനിങ് നടത്തിയിരിക്കുന്നത്.
ഒരു ഹോളിവുഡ് സിനിമയുടെ പോസ്റ്റർ തരുന്ന ഫീൽ ആണ് സാനി യാസ് ഒരുക്കിയ ഈ പോസ്റ്ററുകൾ തരുന്നത്. ഈ പോസ്റ്റർ കണ്ടു മമ്മൂട്ടിയെയും ദുൽഖറിനെയും വെച് ഫിഡൽ കാസ്ട്രോയുടെ ജീവിതം സിനിമയാക്കുന്ന കാര്യം ആരെങ്കിലും ചിന്തിച്ചു പോയാൽ പോലും അത്ഭുതമില്ല. അത്ര മാസ്സ് ആൻഡ് ക്ലാസ് ഫീൽ ആണ് ഈ പോസ്റ്ററുകൾ കാഴ്ചക്കാർക് നൽകുന്നത്. ക്യൂബയുടെ പ്രസിഡന്റും പ്രധാന മന്ത്രിയും ആയിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആയിരുന്നു ഫിഡൽ കാസ്ട്രോ. ക്യൂബയുടെ സ്വാതന്ത്യ സമര ചരിത്രത്തിന്റെ നെടുംതൂണായിരുന്ന ഈ വിപ്ലവ നായകന് ലോകമെമ്പാടും ഒരുപാട് ആരാധകർ ഉണ്ട്. ഏതായാലും സാനി യാസിന്റെ ഈ കിടിലൻ ചിന്ത ഇപ്പോൾ സോഷ്യൽ മീഡിയയിലെ സിനിമാ പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്ഫോമുകളിലൂടെയും ഈ പോസ്റ്ററുകൾ ഇപ്പോൾ കാട്ട് തീ പോലെ പടരുകയാണ്. ഇനിയും സാനി യാസ് ഇതുപോലെ ഉള്ള വിസ്മയ ചിന്തകൾ പോസ്റ്ററുകളിലൂടെ നമ്മുക്കു സമ്മാനിക്കും എന്നു പ്രത്യാശിക്കാം.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.