മലയാളത്തിന്റെ താര ചക്രവർത്തിയായ മോഹൻലാലിന് പുറമെ മെഗാസ്റ്റാർ മമ്മൂട്ടിയും അദ്ദേഹത്തിന്റെ മകനായ യുവ താരം ദുൽഖർ സൽമാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ സംഭാവനകളുമായി രംഗത്ത്. മമ്മൂട്ടിയും ദുൽഖർ സൽമാനും കൂടെ 25 ലക്ഷം രൂപയാണ് ഇന്ന് എറണാകുളം ജില്ലാ കളക്ടർക്ക് കൈമാറിയത്. കളക്ടർ മുഹമ്മദ് സാഫിറുള്ളയുടെ ഓഫീസിൽ വെച്ചാണ് മമ്മൂട്ടി തുക ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിച്ചത്. മമ്മൂട്ടി 15 ലക്ഷം രൂപയും ദുൽഖർ സൽമാൻ 10 ലക്ഷം രൂപയുമാണ് നൽകിയത് എന്ന് കളക്ടർ തന്റെ ഒഫീഷ്യൽ ഫേസ്ബുക് പേജിലൂടെ അറിയിക്കുകയും ചെയ്തു. മോഹൻലാൽ മുഖ്യമന്ത്രിക്കാണ് നാളെ തന്റെ സംഭാവനയായ 25 ലക്ഷം രൂപ സമർപ്പിക്കുക. നാളെ തിരുവനന്തപുരത്തു എത്തുന്ന മോഹൻലാൽ അവിടെ വെച്ച് തുക മുഖ്യമന്ത്രിക്ക് കൈമാറും.
മമ്മൂട്ടി രണ്ടു ദിവസം മുൻപേ പറവൂർ ഉള്ള ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുകയും അവിടെയുള്ളവരോട് ധൈര്യമായി ഇരിക്കണമെന്ന് പറയുകയും ചെയ്തു. മമ്മൂട്ടിക്ക് പുറമെ ജയസൂര്യയും ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചിരുന്നു. അവിടെയുള്ളവർക്കു അരിയും ഭക്ഷണ സാധനങ്ങളുമാണ് ജയസൂര്യ എത്തിച്ചത്. അതേ സമയം കുട്ടനാട്ടിലെ പ്രളയ ബാധിതർക്കായി അഞ്ചു ലക്ഷം രൂപയുടെ സാധനങ്ങൾ മോഹൻലാൽ എത്തിച്ചിരുന്നു. ഇത് കൂടാതെ ഫാൻസ് മുഖേന രണ്ടു ലക്ഷം രൂപയുടെ പുതപ്പും അദ്ദേഹം ക്യാമ്പുകളിൽ എത്തിച്ചു. ഇവരെ കൂടാതെ തമിഴ്, തെലുങ്കു താരങ്ങളും പ്രമുഖ രാഷ്ട്രീയ പ്രവർത്തകരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു കഴിഞ്ഞു. ബി ആർ ഷെട്ടി, എം എ യുസഫ് അലി തുടങ്ങിയ വ്യവസായ പ്രമുഖർ ഉൾപ്പെടെയുള്ളവർ വൻ തുകകൾ ഈ ഫണ്ടിലേക്ക് നൽകിയിട്ടുണ്ട്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.