മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി എം പദ്‌മകുമാർ സംവിധാനം ചെയ്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് മാമാങ്കം. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമായിരുന്നു. നാൽപതു കോടിയോളം ബഡ്ജറ്റിൽ ആണ് ആ ചിത്രം നിർമ്മിച്ചത്. ഉണ്ണി മുകുന്ദൻ, അനു സിതാര, സിദ്ദിഖ്, പ്രാചി ടെഹ്‌ലൻ, കനിഹ, ഇനിയ എന്നിവരും അഭിനയിച്ച ഈ ചിത്രം പക്ഷെ വിജയം നേടാതെ പോയി. എന്നാൽ അതിൽ നിരാശപ്പെടാതെ മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രവുമായി എത്താൻ ഒരുങ്ങുകയാണ് വേണു കുന്നപ്പിള്ളി എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. മമ്മൂട്ടിയെ നായകനാക്കി മറ്റൊരു ബിഗ് ബഡ്ജറ്റ് ചിത്രം ഒരുക്കാനുള്ള ചർച്ചകൾ വേണു കുന്നപ്പിള്ളി ആരംഭിച്ചു കഴിഞ്ഞു എന്ന് മാസങ്ങൾക്കു മുൻപ് തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോൾ വരുന്ന സ്ഥിതീകരിക്കാത്ത വിവരങ്ങൾ പ്രകാരം വേണു കുന്നപ്പിള്ളിയുടെ പുതിയ ചിത്രത്തിൽ മമ്മൂട്ടിയും ആസിഫ് അലിയും ഒരുമിക്കാൻ പോവുകയാണ്.
അടുത്ത വർഷം മാർച്ചു മാസത്തിൽ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. പ്രശസ്ത നിർമ്മാതാവും മമ്മൂട്ടിയുടെ സന്തത സഹചാരിയുമായ ആന്റോ ജോസഫാണ് തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ ഒരു മമ്മൂട്ടി ചിത്രം കൂടെ വേണു കുന്നപ്പിള്ളി ഒരുക്കാൻ പോവുകയാണ് എന്ന വാർത്ത ഏതാനും മാസങ്ങൾക്കു മുൻപ് പങ്കു വെച്ചത്. ബെസ്റ്റ് ഓഫ് ലക്ക്, ജവാൻ ഓഫ് വെള്ളിമല, ഉണ്ട എന്നീ ചിത്രങ്ങളിൽ ആണ് ഇതിനു മുൻപ് മമ്മൂട്ടി, ആസിഫ് അലി എന്നിവർ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടത്. ഇപ്പോൾ തന്റെ തെലുങ്കു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ തീർത്തു കൊച്ചിയിൽ തിരിച്ചെത്തിയ മമ്മൂട്ടി ഇനി ജോയിൻ ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിലാണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.