[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഏത് സമ്മർദത്തിനിടയിലും മമ്മുക്ക കൂളാണ്‌; പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെച്ച് ഛായാഗ്രാഹകൻ

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമാണ് കടുഗന്നാവ: ഒരു യാത്രക്കുറിപ്പ്. എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രഞ്ജിത്താണ്. എം.ടി. വാസുദേവന്‍ നായരുടെ ആത്മകഥാംശമുള്ള ഒരു കഥാപാത്രം കൂടിയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എം.ടിയുടെ പത്ത് കഥകളെ അടിസ്ഥാനമാക്കി അദ്ദേഹത്തിന്റെ തന്നെ തിരക്കഥയിൽ നെറ്റ്ഫ്ലിക്സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിന്റെ ഒരു ഭാഗമായാണ് ഈ മമ്മൂട്ടി- രഞ്ജിത് ചിത്രം ഒരുങ്ങുന്നത്. ശ്രീലങ്കയിലായിരുന്നു ഈ ചിത്രത്തിന്റെ ഏറിയ പങ്കും ചിത്രീകരിച്ചത്. അവിടെ നാല് ദിവസത്തെ ഷൂട്ടിനെത്തിയ മമ്മൂട്ടിയെ, അവിടുത്തെ സര്‍ക്കാര്‍ പ്രതിനിധിയായ, മുൻ ശ്രീലങ്കന്‍ ക്രിക്കറ്റ് താരവും ടൂറിസം ബ്രാന്‍ഡ് അംബാസിഡറുമായ സനത് ജയസൂര്യ പോയി കണ്ടതും അവർ ഒരുമിച്ചെടുത്ത ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പങ്കു വെച്ചിരിക്കുകയാണ് ഇതിന്റെ ഛായാഗ്രാഹകനായ സുജിത് വാസുദേവ്. മമ്മൂട്ടിക്കൊപ്പം ശ്രീലങ്കയിലെ ചിത്രീകരണാനുഭവത്തെക്കുറിച്ചും അദ്ദേഹം കുറിച്ചിട്ടുണ്ട്. തന്നെ സംബന്ധിച്ച് ശ്രീലങ്കയില്‍ സംഭവബഹുലമായ ഒരു ദിവസമായിരുന്നു അതെന്നും, എന്നാൽ ജോലിയുമായി ബന്ധപ്പെട്ട ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും മമ്മുക്ക കൂളായിരുന്നെന്നും അദ്ദേഹത്തോടൊപ്പമുള്ള ചിത്രം പങ്കു വെച്ച് കൊണ്ട് സുജിത് വാസുദേവ് പറയുന്നു. മമ്മൂക്ക, ശങ്കര്‍ രാമകൃഷ്ണന്‍, കലാസംവിധായകന്‍ പ്രശാന്ത് മാധവ് ഇവര്‍ക്കെല്ലാം ഒപ്പമുള്ള അനുഭവം മനോഹരമായിരുന്നെന്നും അദ്ദേഹം കുറിച്ചു. കെ. വേണുഗോപാല്‍ എന്ന നായക കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ മമ്മൂട്ടിയവതരിപ്പിക്കുന്നത്. എം.ടിയുടെ മകള്‍ അശ്വതി, പ്രിയദര്‍ശന്‍, സന്തോഷ് ശിവന്‍, ജയരാജ്, ശ്യാമപ്രസാദ്, രതീഷ് അമ്പാട്ട്, മഹേഷ് നാരായണന്‍ എന്നിവരും ഈ നെറ്റ്ഫ്ലിക്സ് സീരിസിൽ ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്.

webdesk

Recent Posts

ആത്മ സമർപ്പണത്തിൻ്റെയും നന്ദിയുടെയും വിജയം; സൂപ്പർതാരമാകാൻ ജനിച്ച ഉണ്ണി മുകുന്ദനെ കുറിച്ച് പ്രശസ്ത സംവിധായകർ

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…

10 hours ago

40 കോടിയിലേക്ക് മാർക്കോ; രണ്ടാം ഭാഗവും ഉറപ്പ് നൽകി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…

18 hours ago

മലയാളത്തിലെ ആദ്യ സൂമ്പി ചിത്രം ‘മഞ്ചേശ്വരം മാഫിയ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്ത്

മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…

19 hours ago

പോലീസ് വേഷത്തിൽ ആസിഫ് അലി!!ഏറെ പ്രതീക്ഷകൾ സമ്മാനിക്കുന്ന ‘രേഖാചിത്രം ‘ ട്രൈലെർ

പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…

19 hours ago

ഫോറൻസിക്കിന് ശേഷം ടോവിനോ -അഖിൽ പോൾ- അനസ് ഖാൻ കൂട്ടുകെട്ട് ഒന്നിക്കുന്ന “ഐഡന്റിറ്റി” ട്രെയ്‌ലർ!!

'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…

2 days ago

വീക്കെൻഡിൽ തിയേറ്ററിൽ ചിരി പൂരം തീർത്ത് സുരാജ് ചിത്രം ; മികച്ച പ്രകടനം കാഴ്ചവെച്ച് ‘ഇഡി’

ക്രിസ്മസിന്‌ ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ്‌ വെഞ്ഞാറമൂട്‌ ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ്‌ മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…

2 days ago

This website uses cookies.