മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഈ വർഷം ഏറ്റവുമധികം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം എന്നുതന്നെ അബ്രഹാമിന്റെ സന്തതികൾ വിശേഷിപ്പിക്കാം. ചിത്രത്തിൽ ഡെറിക് എബ്രഹാം എന്ന സ്റ്റൈലിഷ് പോലീസ് ഓഫീസറായാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ കിടിലൻ പോസ്റ്ററുകളും എല്ലാം തന്നെ ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു പോസ്റ്റർ കൂടി പുറത്തുവന്നിരിക്കുകയാണ്. ഇന്ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ രണ്ടാമത് പോസ്റ്ററാണ് ഇത്. ചിത്രത്തിന്റെ മറ്റൊരു പോസ്റ്റർ കൂടി ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെ പുറത്തിറങ്ങിയ പോസ്റ്ററിൽ മമ്മൂട്ടി കാറിൽ നിന്നും പുറത്തിറങ്ങി തോക്കുചൂണ്ടി നിൽക്കുന്ന സ്റ്റൈലിഷ് ചിത്രമാണ് എത്തിയതെങ്കിൽ. പുതിയ പോസ്റ്ററിൽ ആൻസനുമൊത്തുള്ള മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രമാണ് നമുക്ക് കാണാനാവുക.
എന്തായാലും പ്രതീക്ഷ വാനോളം ഉയർത്തിയ ആദ്യ രണ്ട് പോസ്റ്റുകളോട് കിടപിടിക്കുന്ന പോസ്റ്ററാണ് ചിത്രത്തിന്റേതായി ഇന്ന് പുറത്തിറങ്ങിയ രണ്ടു പോസ്റ്ററുകളും എന്നുതന്നെ പറയാം. ചിത്രത്തിന്റെ ട്രൈലെറോ ടീസറോ പുറത്തിറങ്ങാത്ത തന്നെ ഇത്ര വലിയ തരംഗമായത് ചിത്രത്തിന്റെ ആരാധക പ്രതീക്ഷ വളരെയധികം വർധിപ്പിച്ചിട്ടുണ്ട്. അവർ ചിത്രം വലിയ ആഘോഷമാക്കുവാൻ ഒരുങ്ങിയിരിക്കുകയാണ്. ഷാജി പാടൂർ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ഹനീഫ് അദേനിയാണ്. ആൽബി ചിത്രത്തിനായി ഛായാഗ്രഹണം നിർവഹിക്കുന്നു. ഗുഡ് വിൽ എന്റർടെയിൻമെന്റ്സ് നിർമ്മിച്ച ചിത്രം ഈദ് റിലീസായി ജൂൺ 16 ന് തീയ്യേറ്ററുകളിൽ എത്തും.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.