[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നിഗൂഢതകൾ ഒളിപ്പിച്ച് ഡെറിക് അബ്രഹാം എത്തി.. ആരാധകർക്ക് ആവേശമാകാൻ അബ്രഹാമിന്റെ സന്തതികളുടെ തകർപ്പൻ പോസ്റ്റർ…

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഈ വർഷം ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രം എന്ന് തന്നെ എബ്രഹാമിന്റെ സന്തതികളെ വിശേഷിപ്പിക്കാം. ഇരുപത് വർഷത്തോളം മലയാള സിനിമയിൽ പ്രവർത്തിച്ചു പരിചയമുള്ള ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ സൂപ്പർഹിറ്റ് ചിത്രം ദി ഗ്രെയിറ്റ് ഫാദർ സംവിധാനം ചെയ്ത ഹനീഫ് അദേനിയാണ് ചിത്രത്തിനായി തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിലേത് പോലെ തന്നെ അബ്രഹാമിന്റെ സന്തതികളിലും വമ്പൻ സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററിൽ കാറിൽ എത്തിയ സ്റ്റൈലൻ മമ്മൂട്ടിയെയാണ് കണ്ടതെങ്കിൽ ഗൺ പോയന്റിൽ നിൽക്കുന്ന കലിപ്പ് ലുക്കിലുള്ള മാസ്സ് പോസ്റ്ററാണ് പിന്നാലെ എത്തിയത് രണ്ട് പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ വലിയ ആവേശം സൃഷ്ടിച്ചു എന്ന് തന്നെ വേണം പറയാൻ.

ഇന്ന് പുറത്തിറങ്ങിയ മൂന്നാം പോസ്റ്ററും ആദ്യ പോസ്റ്ററുകളോട് കിടപിടിക്കുന്ന, ആവേശം വാനോളം ഉയർത്തുന്ന ഒന്ന് തന്നെയാണ് എന്നു പറയാം. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് പുതിയ പോസ്റ്ററിൽ മമ്മൂട്ടി എത്തിയിരിക്കുന്നത്. താടിയുള്ള സോൾട്ട് ആൻഡ് പെപ്പർ ലുക്കാണ് ഒരു ലുക്ക് എങ്കിൽ മീശ മാത്രം ഉള്ള മറ്റൊരു സ്റ്റൈലൻ വേഷത്തിലാണ് പോസ്റ്ററിന്റെ മറുപുറത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏറെ നിഗൂഢതകൾ നിറഞ്ഞ പോസ്റ്റർ എന്ന് തന്നെ വിലയിരുത്താം. ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളും തകർപ്പൻ ആക്ഷൻ രംഗങ്ങളും അടങ്ങുന്ന മമ്മൂട്ടിയുടെ ഒരു സ്റ്റൈലൻ ചിത്രമായിരിക്കുമെന്ന സൂചനകളെ ഊട്ടിയുറപ്പിക്കുന്നതാണ് ഇന്ന് എത്തിയ പോസ്റ്ററും. ഗ്യാങ്സ്റ്റർ ഉൾപ്പെടെ മമ്മൂട്ടിയുടെ സ്റ്റൈലൻ ചിത്രങ്ങൾക്കായി ഛായാഗ്രഹണം നിർവഹിച്ച ആൽബിയാണ് ചിത്രത്തിന്റെ ക്യാമറ ഒരുക്കിയിരിക്കുന്നത്. ഗുഡ് വില എന്റർടൈന്മെന്റ്സ് ചിത്രം നിർമ്മിച്ചിരിക്കുന്നു. ചിത്രം ജൂൺ 16 നു തീയേറ്ററുകളിൽ എത്തും.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

2 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

4 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.