പ്രശസ്ത നടൻ രവി വള്ളത്തോൾ ഇന്ന് നമ്മളെ വിട്ടു പോയി. അസുഖബാധിതനായി ഏറെക്കാലം ചികിൽസയിലായിരുന്ന അദ്ദേഹം ഇന്ന് തന്റെ വഴുതക്കാടുള്ള വീട്ടിൽ വെച്ചാണ് അന്തരിച്ചത്. ഒട്ടേറെ ശ്രദ്ധേയമായ വേഷങ്ങൾ സിനിമയിലും സീരിയലിലും ചെയ്തിട്ടുള്ള അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടു മലയാള സിനിമാ ലോകം മുന്നോട്ടു വരികയാണ്. മോഹൻലാൽ, മമ്മൂട്ടി തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം രവി വള്ളത്തോളിന് ആദരാഞ്ജലികൾ അർപ്പിച്ചു. താനുമായി വലിയ സൗഹൃദം പുലർത്തിയിരുന്ന രവി വള്ളത്തോളിനെ കുറിച്ചു ഒരു ഓർമ കുറിപ്പ് എഴുതികൊണ്ടാണ് മമ്മൂട്ടി മുന്നോട്ടു വന്നത്. തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി അദ്ദേഹത്തെ അനുസ്മരിച്ചു പോസ്റ്റ് പങ്കു വെച്ചത്.
മമ്മൂട്ടി കുറിച്ച വാക്കുകൾ ഇപ്രകാരം, രവി വള്ളത്തോളിന്‍റെ വിയോഗവാര്‍ത്ത വേദനയോടെയാണ് കേട്ടത്. ഊഷ്മളമായ ഓര്‍മകള്‍ ഒരുപാടുള്ള പ്രിയപ്പെട്ട സുഹൃത്തായിരുന്നു രവി. ആദ്യമായി എന്നെ ദൂരദര്‍ശനുവേണ്ടി ഇന്റര്‍വ്യൂ ചെയ്തത് രവിയായിരുന്നു. സംസ്ഥാന അവാര്‍ഡ് വാങ്ങി പുറത്തിറങ്ങിയപ്പോള്‍ അന്ന് ആള്‍ക്കൂട്ടത്തിന്‍റെ തിരക്കിനിടെ വന്ന് ചോദ്യങ്ങള്‍ ചോദിച്ച രവിയെ എനിക്ക് നല്ല ഓര്‍മയുണ്ട്. പിന്നെ ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചു. അടൂര്‍ സാറിന്റെ മതിലുകളില്‍ അടക്കം ഒപ്പമുണ്ടായിരുന്നു. എപ്പോഴും വിളിക്കുകയും കാണാന്‍ വരികയും ഒക്കെ ചെയ്ത ആ നല്ല സുഹൃത്തിന്റെ വേര്‍പാട് എന്നെ ഒരുപാട് വേദനിപ്പിക്കുന്നു. ആദരാഞ്ജലികള്‍.
മമ്മൂട്ടി നായകനായ കോട്ടയം കുഞ്ഞച്ചനിലൊക്കെ വളരെ ശ്രദ്ധേയമായ വേഷമാണ് രവി വള്ളത്തോൾ ചെയ്തത്. സിനിമയേക്കാൾ കൂടുതൽ ഈ മികച്ച നടന്റെ കഴിവ് ഉപയോഗിച്ചത് സീരിയൽ രംഗമാണ്. നൂറോളം സീരിയലുകളിലാണ് അദ്ദേഹം അഭിനയിച്ചത്. മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.