69 വയസ്സ് പൂർത്തിയാക്കി മലയാള സിനിമയിൽ ഇന്നും നിറഞ്ഞു നിൽക്കുന്ന താരമാണ് മമ്മൂട്ടി. കൈനിറയെ ചിത്രങ്ങളാണ് മമ്മൂട്ടിയ്ക്ക് വേണ്ടി അണിയറയിൽ ഒരുങ്ങുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്തിരിക്കുന്ന വൺ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കി റിലീസിന് തയ്യാറെടുത്തിയിരിക്കുകയാണ്. കൊറോണയുടെ കടന്ന് വരവ് മൂലം തീയറ്ററുകൾ അടച്ചിട്ടിരിക്കുന്നത് സിനിമ മേഖലയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. മമ്മൂട്ടി ചിത്രമായ വൺ തീയറ്റർ റിലീസ് ആയിരിക്കുമോ ഒ.ടി.ടി റിലീസ് ആയിരിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു ഒരു കാലത്ത് ഏറെ ശ്രദ്ധ നേടിയ തസ്കരവീരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്.
മമ്മൂട്ടി, നയൻതാര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രമോദ് പപ്പൻ സംവിധാനം ചെയ്ത ചിത്രമാണ് തസ്ക്കരവീരൻ. അറക്കളം കൊച്ചു ബേബി എന്ന കഥാപാത്രമായി മമ്മൂട്ടി മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. 15 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോൾ തസ്ക്കരവീരൻ രണ്ടാം ഭാഗം ഒരുങ്ങുന്നത്. പ്രമോദ് പപ്പൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ പിറന്നാൾ ദിവസം പ്രമോദ് പപ്പൻ ഒരുക്കിയ കലാ ഭൈരവൻ എന്ന മ്യൂസിക്കൽ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു. മമ്മൂട്ടിയുടെ ഒരുപാട് വേഷപകർച്ചകൾ കോർത്തിണക്കി ഔസേപ്പച്ചന്റെ സംഗീതത്തിൽ പുറത്തിറങ്ങിയ കലാ ഭൈരവൻ ഒരുപാട് സിനിമ താരങ്ങളും ഷെയർ ചെയ്തിരുന്നു. 2013 ൽ പുറത്തിറങ്ങിയ മുസാഫിർ എന്ന ചിത്രമാണ് പ്രമോദ് പപ്പൻ അവസാനമായി സംവിധാനം ചെയ്ത ചിത്രം. 7 വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിൽ വലിയൊരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് പ്രമോദ് പപ്പൻ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.