വൈന്‍ റെഡ് നിറത്തില്‍ നെറ്റില്‍ തുന്നിയടുത്ത ഗൗണ്‍ ധരിച്ച് നടി മമിത ബൈജു. ഫോട്ടോയില്‍ നിന്നും കണ്ണെടുക്കാന്‍ കഴിയുന്നില്ലെന്നാണ് ആരാധകരുടെ കമന്‍റുകള്‍. ക്രിസ്മസ് ഫെസ്റ്റിവല്‍ സ്പെഷ്യല്‍ ലുക്കില്‍ നടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോകളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. അലങ്കരിച്ച ക്രിസ്മസ് ട്രീയുടെ പശ്ചാത്തലത്തില്‍ വെള്ള ഡിസൈനര്‍ സാരിയിലും പച്ച നിറത്തിലുള്ള ലോങ് ഫ്രോക്കിലും നടി അതീവ സുരന്ദിയായിരിക്കുന്നു. പാരീസ് ഡേ ബൊറ്റിക്കാണ് മമിതയുടെ ഈ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ ഔട്ട്ഫിറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജിക്സണ്‍ ഫ്രാന്‍സിസിന്‍റെതാണ് ഫ്രോട്ടോഗ്രഫി, രശ്മി ശ്രീധരനും സിജാ രാജനു ചേര്‍ന്നാണ് താരത്തിന്‍റെ മേക്കപ്പ് ചെയ്തിരിക്കുന്നത്.
https://www.instagram.com/p/Cmbh0o-tgyp/
ബാലതാരമായി വെള്ളിത്തിരയിലെത്തി പ്രേക്ഷക ശ്രദ്ധ വളരെ പെട്ടന്ന് നേടിയടുത്ത താരമാണ് മമിത ബൈജു. 2017 ല്‍ പുറത്തിറങ്ങിയ സര്‍വോപരി പാലക്കാരന്‍ എന്ന സിനിമയിലൂടെയാണ് മമിത മലയാള സിനിമയിലേക്ക് കാലുവെക്കുന്നത്. പിന്നീട് ഹണീബീ 2 സെലിബ്രേഷന്‍, ഓപ്പറേഷന്‍ ജാവ, ഖോ ഖോ, വരത്തന്‍, വികൃതി, സൂപ്പര്‍ ശരണ്യ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. സപ്പോര്‍ട്ടിങ് ആര്‍ട്ടിസ്റ്റായും സഹനടിയായും മമിത വെള്ളിത്തിരയില്‍ തിളങ്ങി.
അനശ്വര രാജനൊപ്പം അഭിനയിച്ച സൂപ്പര്‍ ശരണ്യ എന്ന ചിത്രമാണ് മമിതയ്ക്ക് കൂടുതല്‍ ആരാധകരെ നല്‍കിയിത്. കോമെഡി വേഷങ്ങള്‍ നടിക്ക് അനായാസം കൈകാര്യം ചെയ്യാനാകുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. നടി തമിഴിലും അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വരുന്നത്. ശീമാട്ടിക്ക് വേണ്ടി അനശ്വര രാജനും മമിതയും ചെയ്ത പരസ്യ ചിത്രവും ശ്രദ്ധ നേടിയിരുന്നു. കഥ പോലെ പറഞ്ഞു പോകുന്ന പരസ്യ ചിത്രത്തില്‍ പല ഫാഷന്‍ ഔട്ട്ഫിറ്റില്‍ അനശ്വരയും മമിതയും എത്തുന്നുണ്ട്.
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.