വിനായകനെ കേന്ദ്ര കഥാപാത്രമാക്കി ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കരിന്തണ്ടൻ’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു. ഡോകുമെന്ററികൾ സംവിധാനം ചെയ്ത് ഏറെ ശ്രദ്ധ നേടിയ വ്യക്തിയും ഈ ചിത്രം റിലീസ് ചെയ്യുന്നതോടെ മലയാള സിനിമയിലെ ആദ്യ ട്രൈബൽ സംവിധായിക കൂടിയായിരിക്കും ലീല സന്തോഷ്. കളേക്റ്റീവ് ഫേസ് വണിന്റെ ബാനറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. താമരശ്ശേരി ചുരത്തിന്റെ പിതാവായ ആദി വാസി മൂപ്പന്റെ കഥ പറയുന്ന ‘കരിന്തണ്ടൻ’ എന്ന ചിത്രം മാമാങ്കത്തിന്റെ സഹസംവിധായകൻ കൂടിയായ ഗോപകുമാർ നേരത്തെ അന്നൗൻസ് ചെയ്തിരുന്നു. തന്റെ ഫേസ്‍ബുക്ക് അക്കൗണ്ടിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വരെ അദ്ദേഹം റീലീസ് ചെയ്തിരുന്നു.
ലീലക്കെതിരെ നിയമപരമായി മുന്നോട്ട് നീങ്ങാനാണ് ഗോപകുമാർ തീരുമാനിച്ചിരിക്കുന്നത്. ‘കരിന്തണ്ടൻ’ എന്ന ടൈറ്റിൽ ഒരിക്കലും ലീലക്ക് ഉപയോഗിക്കാൻ സാധിക്കില്ല എന്ന് ഗോപകുമാർ വ്യക്തമാക്കി. ലീല സന്തോഷിനോട് ഇങ്ങനെയൊരു ചിത്രത്തിന്റെ കാര്യം നേരത്തെ പറഞ്ഞിട്ടുള്ളതാണെന്നും ഇങ്ങനെ ഒരു നീക്കം നടത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് ഗോപകുമാർ പറയുകയുണ്ടായി. ലീല തന്റെ ഫേസ്ബുക്ക് സുഹൃത്താണന്നും ‘കരിന്തണ്ടൻ’ എന്ന പ്രോജെക്റ്റുമായി താൻ മുന്നോട്ട് പോകുന്നുണ്ടോ എന്ന് ഒരിക്കൽ മെസ്സേജ് വഴി ചോദിക്കുകയുണ്ടായെന്നും പോസ്റ്റർ വരെ പിന്നിട് റിലീസ് ചെയ്തപ്പോൾ പ്രോജക്റ്റുമായി മുന്നോട്ട് പോവുകയാണന്ന് ലീലക്ക് മനസിലായതാണെന്നും ഗോപകുമാർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഡിസംബർ 13ന് ‘കരിന്തണ്ടൻ’ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയതാണ് ഗോപകുമാർ.
കേരളത്തിൽ മാത്രം ഒതുങ്ങുന്ന കഥയല്ല എന്നും പാൻ ഇന്ത്യൻ സിനിമയായിരിക്കും എന്ന് ഗോപകുമാർ സൂചിപ്പിക്കുകയുണ്ടായി. ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്ന് പ്രമുഖ നടന്മാർ തന്റെ ചിത്രത്തിൽ ഉണ്ടാവുമെന്നും ഒരു കനേഡിയൻ കമ്പനി ചിത്രം നിർമ്മിക്കാൻ മുന്നിട്ട് നിൽക്കുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് വർഷത്തെ കഠിന പ്രയത്നമാണെന്നും അവസാനഘട്ട ചർച്ചയിലെത്തിയ ചിത്രം 60 കോടി ബഡ്ജറ്റിലായിരിക്കും ഒരുക്കുന്നത്. മാമാങ്കം സിനിമയുടെ സഹസംവിധായകനും ഫിനാൻസ് കൻട്രോളർ കൂടിയായ ഗോപകുമാർ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായ ശേഷം തന്റെ സ്വപ്‍ന തുല്യമായ ‘കരിന്തണ്ടൻ’ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.