സൂപ്പർ സ്റ്റാർ രജനികാന്തിന്റെ കബാലി എന്ന ചിത്രം മൂന്നു വർഷം മുൻപ് റിലീസ് ചെയ്തപ്പോൾ തമിഴ്‌നാട്ടിൽ ഈ ചിത്രം കാണാൻ അവിടുത്തെ കമ്പനികള്‍ ജീവനക്കാര്‍ക്ക് അവധി കൊടുത്തത് വലിയ വാർത്ത ആയിരുന്നു. ഇപ്പോൾ മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം റിലീസിന് തയ്യാറെടുക്കുമ്പോൾ ഇവിടെ കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി സ്പെഷ്യല്‍ ഷോസ് ബുക്ക് ചെയ്യുകയാണ് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. ഈ വാർത്ത മമ്മൂട്ടി ആരാധകരെ ഏറെ ആവേശം കൊള്ളിക്കുകയാണ് ഇപ്പോൾ. ഈ മാസം നവംബർ ഇരുപത്തിയൊന്നിനാണ് മാമാങ്കം വേൾഡ് വൈഡ് റിലീസ് ആയി എത്തുക.
ബാങ്കുകളും ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങളും തങ്ങളുടെ കസ്റ്റമേഴ്‌സിനു വേണ്ടി സ്‌ക്രീനുകള്‍ ബുക്ക് ചെയ്യുകയാണ് എന്നും ഐടി കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വേണ്ടി സ്‌ക്രീനുകള്‍ ബുക്ക് ചെയ്യാന്‍ സിനിമയുടെ പ്രൊഡക്ഷന്‍ കമ്പനിയെ സമീപിക്കുകയാണ് എന്നുമാണ് വാർത്തകൾ വരുന്നത്. അമ്പതു കോടി രൂപ മുതൽ മുടക്കിൽ കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പദ്മകുമാർ ആണ്. ശങ്കർ രാമകൃഷ്ണൻ അവലംബിത തിരക്കഥ രചിച്ച ഈ ചിത്രത്തിൽ വലിയ താര നിര തന്നെ അണിനിരക്കുന്നുണ്ട്.
ഉണ്ണി മുകുന്ദൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ, കനിഹ, ഇനിയ, അനു സിതാര, ഇടവേള ബാബു, ജയൻ ചേർത്തല, സുനിൽ സുഗത, സുരേഷ് കൃഷ്ണ, മണിക്കുട്ടൻ തുടങ്ങി ഒട്ടേറെ അഭിനേതാക്കൾ ഉള്ള ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ, മേക്കിങ് വീഡിയോ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം തന്നെ എം ജയൻചന്ദ്രൻ ഈണമിട്ട മൂക്കുത്തി സോങ് വീഡിയോയും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. മനോജ് പിള്ള ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രം പറയുന്നത് മാമാങ്ക ചരിത്രവും ചാവേറുകളുടെ കഥയുമാണ്. രാജ മുഹമ്മദ് എഡിറ്റ് ചെയ്യുന്ന മാമാങ്കത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ബോളിവുഡ് ടീം ആയ അങ്കിത്- സഞ്ചിത് സഹോദരന്മാർ ആണ്.
ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സംഗീത സംവിധായകരിൽ ഒരാളാണ് സുഷിൻ ശ്യാം. ട്രെൻഡ് സെറ്റർ ആയ ഗാനങ്ങളാണ് സുഷിൻ…
മലയാളത്തിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൊന്നായ ഉദയനാണു താരം വീണ്ടുമെത്തുന്നു. ചിത്രത്തിന്റെ സംവിധായകനായ റോഷൻ ആൻഡ്രൂസ് ആണ് ഈ വാർത്ത പുറത്ത് വിട്ടത്.…
മലയാള സാഹിത്യത്തിൻറെ പെരുന്തച്ചനായ എം ടി വാസുദേവൻ നായർ അന്തരിച്ചു. കോഴിക്കോട്ടെ ആശുപത്രിയിൽ ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ…
മലയാളത്തിന്റെ മഹാനായ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയും. എം ടി…
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
This website uses cookies.