മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം റീലീസ് ചെയ്യാൻ പോകുന്നത് ഈ വരുന്ന നവംബർ 21 ന് ആണ്. പ്രശസ്ത സംവിധായകൻ എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ട്രയ്ലർ ഇന്ന് വൈകുന്നേരം നാലു മണിക്കാണ് റീലീസ് ചെയ്യാൻ പോകുന്നത്. ഇതിന്റെ ടീസർ, മേക്കിങ് വീഡിയോ, മൂക്കുത്തി വീഡിയോ സോങ് എന്നിവയും ഇതിനോടകം റീലീസ് ചെയ്തിട്ടുള്ള സ്റ്റില്ലുകളും പോസ്റെറുകളും പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിട്ടുണ്ട്. ഇന്നിപ്പോൾ ഇതിന്റെ ട്രയ്ലർ ആകാംഷയോടെ കാത്തിരിക്കുകയാണ് മമ്മൂട്ടി ആരാധകർ. ടീസർ, മേക്കിങ് വീഡിയോ എന്നിവയിൽ വളരെ കുറച്ചു മാത്രമേ മമ്മൂട്ടിയെ കാണാൻ സാധിച്ചുള്ളൂ എന്ന സങ്കടത്തിൽ ആണ് ആരാധകർ. ഇന്ന് വരുന്ന ട്രയ്ലർ ആ വിഷമം മാറ്റും എന്ന പ്രതീക്ഷയും അവർക്കുണ്ട്. ഇപ്പോഴിതാ ട്രയ്ലർ റിലീസിന് മുന്നോടി ആയി ചിത്രത്തിന്റെ നിർമ്മാതാവ് വേണു കുന്നപ്പിള്ളി ഇട്ട ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകൾ ശ്രദ്ധ നേടുകയാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ” മാമാങ്ക വിശേഷങ്ങൾ…. ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ നമ്മുടെ ട്രയ്ലർ റിലീസ് ചെയ്യുകയാണ്.. കൃത്യമായ തയ്യാറെടുപ്പിൽ തന്നെയാണ് പ്രൊമോഷൻ കാര്യങ്ങൾ നടത്തുന്നത്… കുറേയേറെ പേർ സ്ഥിരമായി എനിക്ക് സോഷ്യൽ മീഡിയയിൽ കൂടി ഉപദേശങ്ങൾ തരുന്നു. പലതും ഞാൻ പ്രാവർത്തികമാക്കിയിട്ടുണ്ട്.. നിങ്ങളുടെ ആത്മാർത്ഥ യിലും,ഈ സിനിമയിലുളള വിശ്വാസത്തിലും ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു…. ഇറങ്ങാൻ പോകുന്ന ട്രൈലറിൽ കൂടി സിനിമയുടെ സ്വഭാവത്തിന്റെ ഒരു വശം മാത്രം നിങ്ങളിലേക്ക് എത്തിക്കുന്നു…
ആത്മബന്ധങ്ങൾ വേർപെടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങൾ, മരണത്തിലേക്ക് നടന്നുനീങ്ങുന്നവരുടെ ജീവിത സ്പന്ദനങ്ങൾ, മെഗാസ്റ്റാറിന്റെ ഇനിയും പുറത്തു വരാത്ത വേഷപ്പകർച്ചകളും, മനസ്സിനെ കീറിമുറിക്കുന്ന സംഭാഷണങ്ങളും, നൂറ്റാണ്ടുകളോളം കുടിപ്പക കൊണ്ടുപോയതിന്റെ രസ്യങ്ങളുമെല്ലാം തിയേറ്ററിൽ നിങ്ങളെ അത്ഭുതങ്ങളുടെയും, ആകാംക്ഷയുടെയും ലോകത്തേക്ക് കൊണ്ടുപോകുമെന്ന കാര്യത്തിൽ എനിക്ക് സംശയം ഇല്ല.. ത്രസിപ്പിക്കുന്ന ചോരയുടെ മണമുള്ള ആ മാമാങ്ക മഹോത്സവത്തിനായി കാത്തിരിക്കൂ…”. കാവ്യാ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രത്തിന്റെ ബഡ്ജറ്റ് അൻപതു കോടി രൂപയാണെന്നാണ് സൂചന.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.