മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രം ഈ വർഷം ഒക്ടോബറിൽ റിലീസിന് എത്തും എന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ പറയുന്നത്. സജീവ് പിള്ളൈ തുടങ്ങി വെച്ച ഈ ചിത്രം പിന്നീട് പൂർത്തിയാക്കിയത് പ്രശസ്ത സംവിധായകൻ ആയ എം പദ്മകുമാർ ആണ്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ടീസർ ഉടൻ എത്തും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ചിത്രത്തിന്റെ പുതിയ വിവരങ്ങൾ നിർമ്മാതാവ് വേണു കുന്നപ്പിള്ളി പുറത്തു വിട്ടു. ഇപ്പോൾ ചിത്രത്തിന്റെ ഡി ഐ ജോലികൾ ആണ് നടക്കുന്നത് എന്നും ടീസർ ഉടൻ പ്രതീക്ഷിക്കാം എന്നും അദ്ദേഹം പറയുന്നു.
മമ്മൂട്ടിയുടെ ജന്മദിനമായ സെപ്റ്റംബർ ഏഴിന് മാമാങ്കം ടീസർ എത്തും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. പ്രശസ്ത ഡി ഐ കളർ ഗ്രെഡിങ് വിദഗ്ദ്ധൻ ആയ കെൻ മേറ്റ്‌സ്‌കേർ ആണ് മാമാങ്കത്തിന്റെ ഡി ഐ ജോലികൾ ചെയ്യുന്നത് എന്ന വിവരവും വേണു കുന്നപ്പിള്ളി പങ്കു വെച്ചു. ചിത്രത്തിന്റെ ആദ്യ സംവിധായകൻ സജീവ് പിള്ളയെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഈ ചിത്രത്തെ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയമാക്കി മാറ്റിയിരുന്നു. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, സുദേവ് നായർ തുടങ്ങിയവരും ബോളിവുഡ് നടി പ്രാചി ടെഹ്‌ലനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശാം കൗശൽ, ത്യാഗരാജൻ മാസ്റ്റർ എന്നിവർ ഒരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.