മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമായ മാമാങ്കം ബ്രഹ്മാണ്ഡ റിലീസിന് ആണ് ഒരുങ്ങുന്നത്. കേരളത്തിലെ 400 സ്‌ക്രീനുകളിൽ എത്താൻ പോകുന്ന ചിത്രം ലോകമെങ്ങും 2000 സ്‌ക്രീനുകളിൽ ആവും എത്തുക എന്നാണ് നിർമ്മാതാവ് വേണു കുന്നപ്പിള്ളി പറയുന്നത്. മലയാളത്തിനൊപ്പം തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യും. ഡിസംബർ 12 നു മാമാങ്കം റിലീസ് ചെയ്യും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ടീസർ, ട്രൈലെർ, മേക്കിങ് വീഡിയോ, രണ്ടു ഗാനങ്ങൾ എന്നിവ ഇപ്പോൾ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു കഴിഞ്ഞു. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാറും രചിച്ചത് ശങ്കർ രാമകൃഷ്ണനും ആണ്.
55 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമാണ്. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, സുദേവ് നായർ, മാസ്റ്റർ അച്യുതൻ, കണികാ, ഇനിയ, ഇടവേള ബാബു, മണിക്കുട്ടൻ, മണികണ്ഠൻ ആചാരി, ജയൻ ചേർത്തല, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്ണ, സിദ്ദിഖ് തുടങ്ങിയവരും ബോളിവുഡ് നടി പ്രാചി ടെഹ്‌ലനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ശ്യാം കൗശൽ, ത്യാഗരാജൻ മാസ്റ്റർ എന്നിവർ ഒരുക്കിയ വമ്പൻ ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മനോജ് പിള്ളയും എഡിറ്റ് ചെയ്തത് രാജ മുഹമ്മദും ആണ്. ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയത് ബോളിവുഡിലെ ബെൽഹാര സഹോദരന്മാർ ആണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.