മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന മാമാങ്കം ഇപ്പോൾ അതിന്റെ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിൽ ആണ്. ഈ ചിത്രത്തിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷക ശ്രദ്ധ നേടിയതിനു പിന്നാലെ രണ്ടു ദിവസം മുൻപ് വന്ന സെക്കന്റ് പോസ്റ്ററും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി കഴിഞ്ഞു. ആദ്യ പോസ്റ്ററിൽ മാമാങ്കം ഒരു വലിയ ആക്ഷൻ ചിത്രം ആണെന്ന ഫീൽ ആണ് തന്നത് എങ്കിലും ഈ ചിത്രം ചാവേറുകളുടെ കഥ മാത്രമല്ല പറയുന്നത് എന്ന സൂചനയാണ് ഇതിന്റെ രണ്ടാം പോസ്റ്റർ പറയുന്നത്. സ്ത്രീ കഥാപാത്രങ്ങൾക്കും വ്യക്തമായ പ്രാധാന്യം നൽകിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് രണ്ടാം പോസ്റ്ററിൽ നിന്ന് വ്യക്തമാണ്. നായികയായ പ്രാചി ടെഹ്‌ലാനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്ന പുതിയ പോസ്റ്റർ ഗംഭീരമായ ഒരു ഗാന രംഗത്തിൽ നിന്നുള്ളതാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മികച്ച ഗാനങ്ങളും ഈ ചിത്രത്തിൽ ഉണ്ടാകുമെന്നു ഉറപ്പു നൽകുകയാണ് അണിയറ പ്രവർത്തകർ.
എം ജയചന്ദ്രൻ ഗാനങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് സഞ്ചിത്- അങ്കിത് ബെൽഹാര ടീം ആണ്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാർ ആണ്. ഇതിന്റെ അവലംബിത തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ശങ്കർ രാമകൃഷ്ണൻ ആണ്. മമ്മൂട്ടിയോടൊപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുന്നത് മനോജ് പിള്ളയും എഡിറ്റ് ചെയ്തത് രാജ മുഹമ്മദും ആണ്. ഈ വർഷം അവസാനത്തോടെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ആയി മാമാങ്കം റിലീസ് ചെയ്യും.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.