മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മാമാങ്കം എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ആണ് പ്രാചി ടെഹ്‌ലൻ. ആ ചിത്രത്തിൽ ഈ ബോളിവുഡ് നടി മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും പ്രേക്ഷകരുടെ പ്രശംസ നേടിയെടുക്കാൻ ഈ നടിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിൽ വീണ്ടുമൊരു ചിത്രത്തിൽ പ്രത്യക്ഷപ്പെടാൻ ഉള്ള ഒരുക്കത്തിൽ ആണ് പ്രാചി. മലയാളത്തിലെ മറ്റൊരു സൂപ്പർ താരം ആയ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനാവുന്ന റാം എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഉള്ള ക്ഷണം ലഭിച്ചിട്ടുണ്ട് എന്നും തിരക്കഥ വായിച്ചു നോക്കിയിട്ടു അവസാന തീരുമാനം എടുക്കും എന്നും പ്രാചി ടെഹ്‌ലൻ പറയുന്നു.
കഴിഞ്ഞ ദിവസം റാം ചിത്രത്തിന്റെ ലൊക്കേഷനിൽ പോയി മോഹൻലാൽ, ഈ ചിത്രത്തിന്റെ സംവിധായകൻ ജീത്തു ജോസഫ് എന്നിവരെ കണ്ടിരുന്നു പ്രാചി. മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കു വെച്ച് കൊണ്ട് പ്രാചി പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. തന്റെ ജീവിതാവസാനം വരെ താൻ മറക്കാത്ത നിമിഷങ്ങളിൽ ഒന്നായിരിക്കും മോഹൻലാൽ എന്ന ഈ ഇതിഹാസത്തെ ആദ്യമായി കണ്ട നിമിഷം എന്നാണ് പ്രാചി പറയുന്നത്. അദ്ദേഹവുമൊത്തു ഒരുപാട് സമയം ചിലവിടാൻ സാധിച്ചില്ലെങ്കിലും മാമാങ്കം കണ്ടതിനു ശേഷം അദ്ദേഹമാണ് റാം എന്ന ചിത്രത്തിലെ ഒരു വേഷം ചെയ്യാൻ തന്നെ നിർദേശിച്ചത് എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി എന്നും പ്രാചി പറയുന്നു. തൃഷ ആണ് റാമിലെ നായികാ വേഷം ചെയ്യുന്നത്. ഇതിലെ മോഹൻലാലിന്റെ ലുക്ക് ഇപ്പോഴേ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.