സൂപ്പർ താരം മമ്മൂട്ടി നായകനായ മാമാങ്കം എന്ന എം പദ്മകുമാർ ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് പ്രാചി ടെഹ്‌ലൻ. പഞ്ചാബിയായ ഈ നടി ഹിന്ദി സീരിയലുകളിലൂടെ ഏറെ ശ്രദ്ധ നേടിയ കലാകാരിയാണ്. അഭിനയത്തിന് പുറമെ ഒരു കായിക താരം കൂടിയാണ് പ്രാചി ടെഹ്‌ലൻ. മാമാങ്കത്തിലെ ഉണ്ണിമായ എന്ന കഥാപാത്രത്തിലൂടെ, തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും പ്രാചി പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. ഇപ്പോഴിതാ മലയാള സിനിമയിലെ തന്റെ പ്രീയപ്പെട്ട മൂന്നു നടൻമാർ ആരോക്കെയെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പ്രാചി ടെഹ്‌ലൻ. ഇൻസ്റ്റാഗ്രാമിൽ തന്റെ ആരാധകർക്കൊപ്പം നടത്തിയ ഒരു ലൈവ് സംവാദത്തിലാണ് പ്രാചി ടെഹ്‌ലൻ ഈ വെളിപ്പെടുത്തൽ നടത്തിയത്. പ്രാചിയുടെ മലയാളത്തിലെ ഏറ്റവും പ്രീയപ്പെട്ട നടനാരാണെന്ന ചോദ്യത്തിന് മമ്മൂട്ടി, ടോവിനോ തോമസ്, പൃഥ്വിരാജ് സുകുമാരൻ എന്നീ പേരുകളാണ് പ്രാചി പറഞ്ഞത്.
ഈ നടന്മാരുടെ അഭിനയ മികവ് മാത്രമല്ല, വ്യക്തിത്വം കൂടി തന്നെ ആകർഷിച്ചു എന്നാണ് പ്രാചി ടെഹ്‌ലൻ പറയുന്നത്. ഇന്ത്യൻ ദേശീയ നെറ്റ് ബോൾ ടീമിന്റെ ക്യാപ്റ്റനായി കോമൺവെൽത് ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള പ്രാചി ടെഹ്‌ലൻ ഒരു ഹിന്ദി ടിവി ഷോയിലൂടെയാണ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. രണ്ടു പഞ്ചാബി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഈ നടിക്ക് മാമാങ്കത്തിന് ശേഷം ഏറെ ഓഫറുകൾ മലയാളത്തിൽ നിന്ന് വന്നിരുന്നു. പക്ഷെ ഇതുവരെ തന്റെ അടുത്ത ചിത്രമേതെന്നു പ്രാചി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സൂപ്പർ താരം മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം റാമിൽ പ്രാചി അഭിനയിക്കുന്നു എന്നൊരു റിപ്പോർട്ട് വന്നിരുന്നു. റാമിന്റെ സെറ്റിൽ പോയി മോഹൻലാൽ, ജീത്തു ജോസഫ് എന്നിവരെ പ്രാചി കാണുകയും ചെയ്തിരുന്നു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' യുടെ തമിഴ്നാട് വിതരണ അവകാശം സ്വന്തമാക്കി എ ജി എസ്…
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
This website uses cookies.