[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലയാളത്തിലെ ഏറ്റവും വലിയ റിലീസ് ആവാൻ മാമാങ്കം വരുന്നു

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം അടുത്ത മാസം പന്ത്രണ്ടിന് റിലീസ് ചെയ്യാൻ പോവുകയാണ്. എം പദ്മകുമാർ സംവിധാനം ചെയ്ത ഈ ചിത്രം മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ റിലീസ് ആയാവും എത്തുക എന്നാണ് സൂചന. കേരളത്തിൽ മാത്രം നാനൂറോളം സ്‌ക്രീനുകളിൽ എത്തുന്ന ഈ ചിത്രം നാലു ഭാഷകളിൽ ആണ് ഒരേ ദിവസം റിലീസ് ചെയ്യുന്നത്. മലയാളം കൂടാതെ, തമിഴ്, ഹിന്ദി, തെലുങ്കു ഭാഷകളിൽ ആയാണ് ഈ ചിത്രം ഡബ്ബ് ചെയ്തിരിക്കുന്നത്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് ഒപ്പം ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ എന്നിവർ ചാവേറുകളായി എത്തുന്നു.

ബോളിവുഡ് നടി പ്രാചി ടെഹ്‌ലൻ, മലയാള താരങ്ങളായ അനു സിതാര, കനിഹ, ഇനിയ തുടങ്ങിയവർ ആണ് ഈ ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. ശങ്കർ രാമകൃഷ്ണൻ അവലംബിത തിരക്കഥ രചിച്ച ഈ ചിത്രം ഒരു ഇമോഷണൽ ത്രില്ലർ ആണെന്ന് സംവിധായകൻ പറയുന്നു. ബോളിവുഡിൽ നിന്നുള്ള ശാം കൗശൽ സംഘട്ടനം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രാജ മുഹമ്മദും ഇതിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നതു മനോജ് പിള്ളയും ആണ്. സുദേവ് നായർ, മണിക്കുട്ടൻ, മണികണ്ഠൻ ആചാരി, ഇടവേള ബാബു, കവിയൂർ പൊന്നമ്മ, ജയൻ ചേർത്തല, സുരേഷ് കൃഷ്ണ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ബോളിവുഡ് ടീം ആയ സഞ്ചിത് ബൽഹാരയും അങ്കിത് ബൽഹാരയും ചേർന്നാണ് മാമാങ്കത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. എസ് ബി സതീശൻ ഒരുക്കിയിരിക്കുന്ന വസ്ത്രാലങ്കാരവും അതുപോലെ പി എം സതീഷ്, മനോജ്, എം ഗോസ്വാമി എന്നിവരുടെ പ്രൊഡക്ഷൻ ഡിസൈനും ഈ ചിത്രത്തെ കൂടുതൽ മനോഹരമാക്കിയിട്ടുണ്ട് എന്നത് സോങ് വീഡിയോ, മേക്കിങ് വീഡിയോ എന്നിവയിൽ നിന്നൊക്കെ വ്യക്തമാണ്. എം ജയചന്ദ്രൻ ആണ് ഈ ചിത്രത്തിന് വേണ്ടി ഗാനങ്ങൾ ഒരുക്കിയത്.

webdesk

Recent Posts

അഭിനയത്തികവിന്റെ മമ്മൂട്ടി മാജിക് വീണ്ടും; കളങ്കാവൽ ട്രെയ്‌ലർ പുറത്ത്, ചിത്രം നവംബർ 27 ന്

മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…

5 days ago

ഹനാന്‍ ഷാ പാടിയ റൊമാന്റിക് സോങ്; ‘പൊങ്കാല’യിലെ പള്ളത്തിമീന്‍ പോലെ പാട്ട് പുറത്തിറങ്ങി.

മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന്‍ ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന്‍ ചിത്രമാണ്…

1 week ago

പൊങ്കാല’ യുടെ ഗംഭീര ഓഡിയോ ലോഞ്ച് ദുബായിൽ വെച്ച് നടന്നു.

ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…

1 week ago

ഓപ്പറേഷന്‍ സിന്ദൂര്‍ സിനിമയാകുന്നു, നായകന്‍ മോഹന്‍ലാല്‍

മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…

1 week ago

കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്

ആക്‌‌ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…

1 week ago

ലിജോ ജോസ് പെല്ലിശ്ശേരി ബോളിവുഡിലേക്ക്; സംഗീതം എ ആര്‍ റഹ്മാന്‍

പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…

3 weeks ago

This website uses cookies.