മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന മാമാങ്കം എന്ന ചരിത്ര സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ രാവിലെ പത്തു മണിക്കാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. മലയാള സിനിമയിലെ ഒട്ടു മിക്ക താരങ്ങളും ഷെയർ ചെയ്ത ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ വളരെ പെട്ടെന്ന് ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി മാറിയത്. ഇപ്പോഴിതാ സോഷ്യൽ മീഡിയക്ക് ശേഷം ഇന്ന് കേരളത്തിലെ പത്ര മാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുകയാണ് മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. മലയാളത്തിലെ എല്ലാ പ്രമുഖ പത്രങ്ങളിലും വമ്പൻ പരസ്യം ആയാണ് മാമാങ്കം ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാതാവായ വേണു കുന്നപ്പിള്ളി രണ്ടും കൽപ്പിച്ചു തന്നെയാണ് തന്റെ ആദ്യ ചിത്രത്തിന്റെ പ്രമോഷൻ തുടങ്ങിയിരിക്കുന്നതെന്നു വ്യക്തമാക്കി തരുന്ന കാര്യമാണ് ഇത്.
കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് എം പദ്മകുമാറും ഇതിന്റെ അവലംബിത തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ശങ്കർ രാമകൃഷ്ണനും ആണ്. മമ്മൂട്ടിയോടൊപ്പം ഉണ്ണി മുകുന്ദൻ, അനു സിതാര, പ്രാചി എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുന്നത് മനോജ് പിള്ളയും ഗാനങ്ങൾ ഒരുക്കിയത് എം ജയചന്ദ്രനും ആണ്. രാജ മുഹമ്മദ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രം ഈ വർഷം അവസാനത്തോടെ മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിൽ ആയി റിലീസ് ചെയ്യും. ശാം കൗശൽ സംഘട്ടന സംവിധാനം നിർവഹിച്ച ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് സഞ്ചിത്- അങ്കിത് ബെൽഹാര ടീം ആണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
This website uses cookies.