ഫേസ്ബുക്കിൽ ആക്റ്റീവ് ആയ നടി മല്ലിക സുകുമാരൻ മക്കളായ ഇന്ദ്രജിത്തിനും പൃഥ്വിരാജ് സുകുമാരനും ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയിയിൽ കൂടി രസകരമായ മറുപടികൾ കൊടുക്കാറുണ്ട്. കിടിലൻ കമന്റുകളുമായി എത്തുന്ന മല്ലിക സുകുമാരന്റെ വാക്കുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങുമാണ്. കുറച്ചു നാൾ മുൻപ് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഒരു ഫോട്ടോ ഫേസ്ബുക് പേജിലിട്ട പൃഥ്വിരാജ് സുകുമാരന് രസകരമായ മറുപടി കൊടുത്തു കൊണ്ട് മല്ലിക സുകുമാരനിട്ട കമന്റു വൈറലായിരുന്നു. ഇപ്പോഴിതാ ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂർണ്ണിമ ഇന്ദ്രജിത്തിന്റെ ഫേസ്ബുക് പോസ്റ്റിനു മല്ലിക സുകുമാരനിട്ട ഫേസ്ബുക് കമന്റാണ് ശ്രദ്ധ നേടുന്നത്.
മകൾക്കു ഒരു മുത്തം കൊടുക്കുന്ന ചിത്രം തന്റെ ഫേസ്ബുക് പേജിലിട്ടു കൊണ്ട് പൂർണ്ണിമ പറഞ്ഞത് നമ്മുടെ കുട്ടികൾക്ക് നമ്മൾ മുത്തം കൊടുക്കുകയും, അവരെ കെട്ടിപ്പിടിക്കുകയും അവരോട് നമ്മൾ അവരെ ഒരുപാട് സ്നേഹിക്കുന്നു എന്ന് പറയുകയും വേണമെന്നായിരുന്നു. ഇംഗ്ലീഷിലിട്ട ആ പോസ്റ്റിനു താഴെ മല്ലിക സുകുമാരൻ കുറിച്ച രസകരമായ വാക്കുകളിങ്ങനെ, Correct. അമ്മക്കും രണ്ടു Babies ഉണ്ട്. മോള് പറഞ്ഞതുപോലെയൊക്കെ ഒന്നു ചെയ്യണമെന്നുണ്ട്. കണ്ടാൽ ഊ വഴിയൊക്കെ ഒന്നു വരാൻ പറയണേ. അതിനു താഴെ ഒട്ടേറെ ആരാധകരും രസകരമായ മറുപടികളുമായി എത്തി. തിരക്കായകൊണ്ടല്ലേ. ഓണത്തിനു ഒരുമിച്ചു കൂടാല്ലോ എന്ന് ഒരു ആരാധകൻ ചോദിച്ചപ്പോൾ, അല്ലെങ്കിലും കൂടാറുണ്ട്. എന്റെ മൂത്ത മോളെ ഒന്നു ചൊടിപ്പിക്കാൻ പറഞ്ഞതല്ലേ. എന്നായിരുന്നു മല്ലിക സുകുമാരന്റെ മറുപടി. ഏതായാലും മല്ലിക സുകുമാരന്റെ ഈ കമാറ്റുകൾ സോഷ്യൽ മീഡിയയിപ്പോൾ ആഘോഷിക്കുകയാണെന്നു തന്നെ പറയാം.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.