പ്രശസ്ത മലയാള നടിയും യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരന്റെ അമ്മയുമായ മല്ലിക സുകുമാരൻ കഴിഞ്ഞ ദിവസം ഫേസ്ബുക് ലൈവിൽ വന്നപ്പോൾ ഒട്ടേറെ ചോദ്യങ്ങളുമായി ആരാധകർ അവിടെ എത്തിയിരുന്നു. കൂടുതൽ പേരും മല്ലികയുടെ മക്കളും നടന്മാരുമായ പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ എന്നിവരെ കുറിച്ചാണ് ചോദിച്ചത്. എന്നാൽ അതിൽ ചിലർ രസകരമായ ചില ചോദ്യങ്ങൾ ചോദിക്കുകയും അതിനു കിടിലൻ മറുപടി നൽകി മല്ലിക സുകുമാരൻ കയ്യടി നേടുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ മല്ലിക സുകുമാരൻ മകൻ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത് സുകുമാരനും അതുപോലെ ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂർണ്ണിമക്കും സോഷ്യൽ മീഡിയയിലൂടെ നൽകിയ ചില മറുപടികൾ വളരെ വലിയ രീതിയിൽ തന്നെ വൈറലായിരുന്നു. അതുപോലെ കഴിഞ്ഞ ദിവസത്തെ മല്ലിക സുകുമാരന്റെ ഒരു മറുപടിയും ശ്രദ്ധ നേടുകയാണ്.
ഇന്ത്യൻ എക്സ്പ്രസ്സിന്റെ ഫേസ്ബുക് ലൈവിൽ അതിഥിയായി കഴിഞ്ഞ ദിവസം വന്നപ്പോൾ ഒരു ആരാധകൻ മല്ലിക സുകുമാരനോട് ചോദിച്ചത് “ലംബോർഗിനി എവിടെ അമ്മേ?” എന്നായിരുന്നു. ആ ചോദ്യത്തിന് മല്ലിക സുകുമാരൻ നൽകിയ മറുപടി ഇങ്ങനെ, ““അലമാരയിൽ വെച്ചു പൂട്ടിയേക്കുവാ മോനേ, ആവശ്യത്തിന് പുറത്തെടുത്താൽ മതിയല്ലോ?”. ഏതായാലും താരത്തിന്റെ ആ മറുപടിക്കു വലിയ കയ്യടിയാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്. പൃഥ്വിരാജ് പുതിയ ലംബോർഗിനി മേടിച്ചപ്പോൾ മല്ലിക സുകുമാരൻ അതിനെ കുറിച്ച് പറയുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ട്രോള് ചെയ്യപ്പെട്ടിരുന്നു. ഏതായാലും ഇപ്പോൾ ട്രോളന്മാരെ തിരിച്ചു ട്രോളുന്ന മല്ലിക സുകുമാരൻ എന്ന അമ്മയും നടിയും ട്രോളന്മാരുടെയും ഫേവറിറ്റ് ആയി മാറി കഴിഞ്ഞു.
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ ഒരുക്കിയ രേഖാചിത്രം എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തും. അനശ്വര…
മലയാള സിനിമയിലെ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളായ ദൃശ്യം, ദൃശ്യം 2 എന്നിവയുടെ മൂന്നാം ഭാഗമായ ദൃശ്യം 3 ചെയ്യാനുള്ള പ്ലാനിലാണ് തങ്ങൾ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ എന്ന ചിത്രം നൂറു കോടി ക്ലബിൽ ഇടം പിടിക്കുന്ന ഒൻപതാമത്തെ മലയാള ചിത്രമായി മാറി…
This website uses cookies.