കഴിഞ്ഞ ദിവസമാണ് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ താൻ ഇപ്പോൾ അഭിനയിക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഒരു സ്റ്റിൽ പങ്കു വെച്ചത്. സച്ചി രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ പൃഥ്വിരാജ്, രഞ്ജിത്ത് എന്നിവർ ഒരുമിച്ചുള്ള ഒരു സ്റ്റിൽ ആണ് പൃഥ്വിരാജ് പങ്കു വെച്ചത്. പൃഥ്വിരാജ് കോശി ആയും രഞ്ജിത്ത് കുര്യൻ ആയും പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ് കഥാപാത്രത്തിന്റെ അച്ഛൻ ആയാണ് രഞ്ജിത്ത് അഭിനയിക്കുന്നത്. അതുകൊണ്ട് തന്നെ പൃഥ്വിരാജ് ആ ഫേസ്ബുക് പോസ്റ്റിനു ഇട്ട ക്യാപ്ഷൻ, “കോശിയും കുര്യനും.. മകൻ കുഴപ്പമാ, അപ്പൻ അതിലും കുഴപ്പമാ..” എന്നായിരുന്നു. വൈറൽ ആയ ഈ പോസ്റ്റിൽ പക്ഷെ താരമായി മാറിയത് പൃഥ്വിരാജ് സുകുമാരന്റെ അമ്മയായ മല്ലിക സുകുമാരൻ ആണ്.
പൃഥ്വിരാജ് ഇട്ട പോസ്റ്റിൽ മല്ലിക സുകുമാരൻ കുറിച്ച കമന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. “അപ്പനെ പ്രത്യേകം അന്വേഷിച്ചതായി മോൻ പറയണം” എന്നായിരുന്നു മല്ലിക സുകുമാരൻ പൃഥ്വിരാജ് ഇട്ട ആ പോസ്റ്റിൽ കുറിച്ച വാക്കുകൾ. മിനിറ്റുകൾ കൊണ്ട് തന്നെ ആ കമന്റ് വൈറൽ ആയി എന്ന് മാത്രമല്ല ട്രോളന്മാർ അതെടുത്തു ആഘോഷമാക്കുകയും ചെയ്തു. അമ്മയുടെ ട്രോൾ സെൻസിനു മുന്നിൽ മകനും അടിയറവു പറഞ്ഞു എന്ന രീതിയിൽ ആണ് വളരെ രസകരമായി ഈ പോസ്റ്റ് ഇപ്പോൾ പ്രചരിക്കുന്നത്. പ്രശസ്ത നടി കൂടിയായ മല്ലിക സുകുമാരൻ ഏതായാലും ഒരിക്കൽ കൂടി സോഷ്യൽ മീഡിയയിലെ താരമായി കഴിഞ്ഞു എന്ന് തന്നെ പറയാം.
സച്ചി ഒരുക്കുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ മറ്റൊരു ടൈറ്റിൽ കഥാപാത്രം ആയി എത്തുന്നത് ബിജു മേനോൻ ആണ്. അയ്യപ്പൻ നായർ എന്ന പോലീസ് ഉദ്യോഗസ്ഥൻ ആയാണ് ബിജു മേനോൻ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. പൃഥ്വിരാജ് ആവട്ടെ ഒരു റിട്ടയേർഡ് പട്ടാളക്കാരൻ ആയാണ് എത്തുന്നത്. ഇവർക്കിടയിൽ ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഈ ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. സംവിധായകൻ രഞ്ജിത്ത് ആണ് ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.