പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിൽ ഈ മാസം ആദ്യ ആഴ്ചയാണ് പൂർത്തിയായത്. മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ മോഹൻലാലിന്റെ മകനായി പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നു. മീന, കല്യാണി പ്രിയദർശൻ, ലാലു അലക്സ്, ജഗദീഷ്, കനിഹ തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലിന്റെ അമ്മയായി അഭിനയിക്കുന്നത് പൃഥ്വിരാജ് സുകുമാരന്റെ അമ്മ മല്ലിക സുകുമാരൻ ആണ്. വർഷങ്ങളായി മലയാള സിനിമയിൽ സജീവമാണെങ്കിലും മോഹൻലാലിനൊപ്പം ആദ്യമായാണ് മല്ലിക സുകുമാരൻ അഭിനയിക്കുന്നത്. ചെറുപ്പം മുതൽ തൊട്ടു മോഹൻലാലിനെ അറിയാവുന്ന മല്ലിക സുകുമാരന് മോഹൻലാലിന്റെ കുടുംബവമായും അടുത്ത ബന്ധമാണ്. അന്ന് മുതലേ സ്വന്തം ചേച്ചി എന്ന രീതിയിലാണ് മോഹൻലാൽ തന്നെ കണ്ടിട്ടുള്ളതെന്നും ഇപ്പോഴും താൻ പലപ്പോഴും ചെറുപ്പത്തിലേതു പോലെ ലാലു മോനെ എന്നാണ് മോഹൻലാലിനെ വിളിക്കാറുള്ളതെന്നും മല്ലിക സുകുമാരൻ പറയുന്നു. ബ്രോ ഡാഡിയിലെ ഈ വേഷത്തിലേക്ക് തന്നെ നിർദേശിച്ചതും മോഹൻലാൽ ആണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.
അദ്ദേഹത്തോടൊപ്പമുള്ള അഭിനയത്തെ കുറിച്ച് പറയാനും മല്ലിക സുകുമാരന് നൂറു നാവാണ്. ഇത്രയും സഹതാരങ്ങളോട് സഹകരിക്കുന്ന മറ്റൊരു നടനില്ല എന്നും എത്ര റിഹേഴ്സൽ ചെയ്യാനും തയ്യാറായിട്ടുള മറ്റൊരു സൂപ്പർ താരവും ഉണ്ടാവില്ല എന്നും മല്ലിക പറയുന്നു. ക്യാമറ ഓൺ ചെയ്തു കഴിഞ്ഞാൽ സ്വിച്ച് ഇട്ടതു പോലെ കഥാപാത്രമായി മാറുന്ന മോഹൻലാൽ മാജിക്കിനെ കുറിച്ചും ഈ നടി പറയുന്നുണ്ട്. എന്തൊരു നടനാണ് ഭഗവാനെ എന്ന് കൂടെ നിൽക്കുന്നവരെ അത്ഭുതപ്പെടുത്തുന്ന തരത്തിലാണ് മോഹൻലാൽ അഭിനയിക്കുന്നതെന്നും സംവിധായകൻ പ്രതീക്ഷിക്കുന്നതിന്റെ 150 % നൽകാനും മോഹൻലാലിന് കഴിയുന്നു എന്നും മല്ലിക പറഞ്ഞു. ചിത്രം, കിലുക്കം തുടങ്ങിയ ചിത്രങ്ങളിൽ നമ്മൾ കണ്ടിട്ടുള്ള പോലെ അനായാസമായി ഹാസ്യം ചെയ്യുന്ന മോഹൻലാലിനെ ബ്രോ ഡാഡിയിലും കാണാമെന്നു മല്ലിക സുകുമാരൻ വെളിപ്പെടുത്തി. മനോരമക്ക് നൽകിയ അഭിമുഖത്തിൽ ആണ് മല്ലിക സുകുമാരന്റെ ഈ മനസ്സ് തുറക്കൽ.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.