മലയാളികളുടെ പ്രിയതാരം ഫഹദ് ഫാസിൽ നായകനായെത്തിയ മലയൻ കുഞ്ഞെന്ന ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. കേരളത്തിലെ സ്‌ക്രീനുകളിൽ നിറഞ്ഞോടുന്ന, നവാഗതനായ സജിമോൻ സംവിധാനം ചെയ്ത ഈ ചിത്രം ഫഹദ് ഫാസിലിന്റെ കരിയറിലെ തന്നെ ഏറ്റവും മുതൽ മുടക്കുള്ള മലയാള ചിത്രമാണ്. പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ ഒരു സർവൈവൽ ത്രില്ലറായി ഒരുക്കിയ ഈ ചിത്രം രചിച്ചത് മഹേഷ് നാരായണനും നിർമ്മിച്ചിരിക്കുന്നത് ഫാസിലുമാണ്. ഫഹദ് ഫാസിൽ കൂടാതെ, രജിഷ വിജയൻ, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് എന്നിവർ വേഷമിട്ട ഈ ചിത്രം കണ്ട പ്രേക്ഷകർ പറയുന്നത്, ഇത് എല്ലാവരും കാണേണ്ട ചിത്രമാണെന്നാണ്. ഒരു പുതിയ അനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നതെന്നും പ്രേക്ഷകർ പറയുന്നുണ്ട്. അതുപോലെ തന്നെ അവർ എടുത്തു പറയുന്നത് ഇതിലെ ഫഹദിന്റെ പ്രകടനത്തെ കുറിച്ചാണ്.
https://www.facebook.com/FahadhFaasil/videos/335968112081074/
ഗംഭീര പ്രകടനമാണ് ഇതിൽ ഫഹദ് ഫാസിൽ കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. അനികുട്ടൻ എന്ന ഇലക്ട്രോണിക് ടെക്‌നീഷ്യനായി ഫഹദ് കാഴ്ച വെച്ച പ്രകടനത്തിന് വലിയ കയ്യടി നൽകുകയാണ് പ്രേക്ഷകർ. ഉരുൾപൊട്ടലിൽ ഭൂമിക്കടിയിൽ പെട്ട് പോകുന്ന അനികുട്ടന്റെ അവസ്ഥ ഫഹദ് അഭിനയിച്ചു ഫലിപ്പിച്ചത് മനോഹരമായാണ്. സാങ്കേതികമായി ഏറെ മുന്നിട്ടു നിൽക്കുന്ന ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്റ് എ ആർ റഹ്മാന്റെ സംഗീതമാണ്. അദ്ദേഹമൊരുക്കിയ സംഗീതവും മഹേഷ് നാരായണനൊരുക്കിയ ദൃശ്യങ്ങളും അർജു ബെന്നിന്റെ എഡിറ്റിംഗും കൂടി ചേർന്നപ്പോൾ മലയൻ കുഞ്ഞ് പ്രേക്ഷകരുടെ മനസ്സിൽ ഏറെ നാൾ തങ്ങി നിൽക്കുന്ന ഒരു സിനിമാനുഭവമായി മാറി.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.