നവാഗതനായ സജിമോൻ എന്ന സംവിധായകൻ ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ മലയൻകുഞ്ഞ് എന്ന ചിത്രം റിലീസിനെത്തുകയാണ്. ഫാസിൽ നിർമ്മിച്ച്, മഹേഷ് നാരായണൻ തിരക്കഥ രചിച്ച ഈ ചിത്രം പ്രകൃതി ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു സർവൈവൽ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്ന് ഇതിന്റെ ട്രൈലെർ പറയുന്നു. സൂപ്പർ ഹിറ്റായ മാറിയ ഇതിന്റെ ട്രൈലെർ വലിയ ചർച്ചയാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടാക്കിയത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച്, ദി ക്യൂ ചാനലിന് വേണ്ടി മനീഷ് നാരായണന് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറക്കുകയാണ് ഫഹദ് ഫാസിൽ. മലയൻകുഞ്ഞ് വല്ലാത്തൊരു പടമാണെന്നാണ് ഫഹദ് പറയുന്നത്. തന്റെ കരിയറിൽ തന്നെ ഒരു ചിത്രത്തിനായി താൻ ഇത്രയും കഷ്ട്ടപ്പെട്ടിട്ടില്ല എന്നും, താൻ മാത്രമല്ല സിനിമയുടെ മൊത്തം യൂണിറ്റും അത്രമാത്രം പാടുപെട്ടാണ് ഈ ചിത്രമൊരുക്കിയതെന്നും ഫഹദ് കൂട്ടിച്ചേർത്തു.
നാൽപത് ദിവസം കൊണ്ടൊക്കെ ഷൂട്ട് ചെയ്യാമെന്ന് വിചാരിച്ചു തുടങ്ങിയ പടം ഓരോ ഘട്ടത്തിലും വെല്ലുവിളികൾ ഉയർത്തിയെന്നും, അതിൽ നിന്ന് പഠിച്ചു കൊണ്ടാണ് പിന്നെ മുന്നോട്ട് ഷൂട്ട് ചെയ്തതെന്നും ഫഹദ് പറയുന്നു. ഏകദേശം എഴുപതോ- എൺപതോ ദിവസം കൊണ്ടാണ് ഈ ചിത്രം ഷൂട്ട് ചെയ്തതെന്നും ഫഹദ് വെളിപ്പെടുത്തി. എ ആർ റഹ്മാൻ ഉൾപ്പെടെയുള്ളവർ ഇതിലേക്ക് വന്നത് ചിത്രം കണ്ടതിനു ശേഷമാണെന്നും, ഇതിലെ ഓരോ സാങ്കേതിക പ്രവർത്തകരുടെയും മികവ് തീയേറ്ററിൽ തിരിച്ചറിയാൻ സാധിക്കുമെന്നും ഫഹദ് ഫാസിൽ പറയുന്നു. രജിഷ വിജയൻ, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ജയ കുറുപ്പ്, ദീപക് പറമ്പോല്‍, അര്‍ജുന്‍ അശോകന്‍, ജോണി ആന്റണി, ഇര്‍ഷാദ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
കേരള - തമിഴ്നാട് അതിർത്തിയിലെ വേലംപാളയം എന്ന സ്ഥലത്തെ എന്തിനും ഏതിനും പോന്ന നാല് കൂട്ടുകാരുടെ കഥയുമായി തിയേറ്ററുകള്‍ കീഴടക്കാൻ…
This website uses cookies.