ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടർ ആയ മോഹൻലാൽ തന്റെ അമ്പത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുകയാണ്. ലാലേട്ടന് മലയാള സിനിമയും ആരാധകരും കൊടുത്ത ജന്മ ദിന ആശംസകൾക്ക് ഒപ്പം തന്നെ തമിഴ്, തെലുങ്കു, ഹിന്ദി സിനിമാ ഇന്ടസ്ട്രികളിൽ നിന്നും പ്രമുഖർ ജന്മ ദിന സന്ദേശവും ആയി എത്തിയതോടെ ഒരു മലയാളിയുടെ ജന്മദിനം ഇന്ത്യ മുഴുവൻ ട്രെൻഡ് ആയി മാറി.
25000 ഇൽ അധികം ട്വിറ്റെർ ആശംസകൾ കൊണ്ട് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ട്വിറ്റെർ റെക്കോർഡ് ആണ് മോഹൻലാലിൻറെ ജന്മദിനാശംസകൾ സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ചത്.
ഇതിൽ മലയാളത്തിന്റെ നായികാ നിര തങ്ങളുടെ ലാലേട്ടനെ ആശംസകൾ കൊണ്ട് അക്ഷരാർഥത്തിൽ പൊതിയുകയായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ നായകൻ എന്ന പട്ടവും സ്വന്തമായുള്ള നടനാണ് മോഹൻലാൽ എന്നതും, ലാലേട്ടനോട് നായികാ നിരക്കുള്ള ഇഷ്ട്ടത്തോട് ചേർത്ത് വായിക്കാം.
ദുർഗാ കൃഷ്ണ, അനന്യ, കൃഷ്ണ പ്രഭ, മഞ്ജു വാര്യർ, ലക്ഷ്മി ഗോപാല സ്വാമി, അനു സിതാര, നസ്രിയ നാസിം, പ്രയാഗ മാർട്ടിൻ, മീന, കവിത നായർ, ലക്ഷ്മി, വീണ നായർ, അഞ്ജലി നായർ, ദൃശ്യ രഘുനാഥ്, ഇനിയ, വരദ, ശരണ്യ, ഷാലിൻ സോയ, ബേബി മീനാക്ഷി, ഇവാന, അനുപമ പരമേശ്വരൻ, മീര നന്ദൻ, പാർവതി നമ്പ്യാർ, പ്രിയങ്ക നായർ, അഞ്ജലി അമീർ, പ്രിയാമണി, നിരഞ്ജന അനൂപ്, ഭാമ, മാളവിക മേനോൻ, കൃതിക പ്രദീപ്, തുടങ്ങി മലയാള സിനിമയിലെ ഒട്ടു മിക്ക നടിമാരും തങ്ങളുടെ പ്രീയപ്പെട്ട ലാലേട്ടന് ജന്മ ദിന ആശംസകൾ നേർന്നു.
മലയാളത്തിലെ നായികാ നിരയുടെയും ഏറ്റവും പ്രീയപ്പെട്ട നായകൻ മോഹൻലാൽ തന്നെയാണെന്ന് ഒരിക്കൽ വ്യക്തമാക്കി തരികയാണ് ഇന്നത്തെ അദ്ദേഹത്തിന്റെ ജന്മദിനം ചെയ്തത്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.