ജോണ്‍ എബ്രഹാം നായകനായെത്തുന്ന ചിത്രത്തില്‍ വില്ലനാകാൻ രാജീവ് പിള്ള. സത്യമേവ ജയതേ 2 വിലാണ് താരം വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓണ്‍ലൈന്‍ ഓഡിഷന്‍ വഴിയാണ് രാജീവ് ചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2018 ല്‍ പുറത്തെത്തിയ ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് സത്യമേവ ജയതേ 2. മിലാപ് സവേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിവ്യ ഖോസ്‌ല കുമാർ ആണ് നായിക. ലഖ്നൗവില്‍ വച്ചാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. വില്ലൻ വേഷമാണ് താൻ ചെയ്യുന്നതെന്നും ഈ അവസരം ലഭിച്ചതിൽ ലോക്ക്ഡൗൺ സമയത്തിന് നന്ദിയെന്നും രാജീവ് പിള്ള പ്രതികരിക്കുകയുണ്ടായി. ചിത്രം അടുത്ത വർഷം മെയിൽ റിലീസ് ആകുമെന്നാണ് സൂചന.
അതേസമയം മൂന്ന് ചിത്രങ്ങളാണ് രാജീവ് പിള്ളയുടേതായി പുറത്തിറങ്ങാനുള്ളത്. മുതിര്‍ന്ന ഛായാഗ്രാഹകന്‍ കെ പി നമ്പ്യാതിരിയുടെ സംവിധാന അരങ്ങേറ്റ ചിത്രമായ വര്‍ക് ഫ്രം ഹോം, ഷലീൽ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ത്രിഡി ഹൊറര്‍ ചിത്രം സാല്‍മണ്‍, നവാഗതനായ വിഷ്‍ണു സംവിധാനം ചെയ്യുന്ന പ്രതിമുഖം എന്നിവയാണ് ചിത്രങ്ങൾ. ഏഴ് ഭാഷകളില്‍ ഒരുങ്ങുന്ന സാല്‍മണില്‍ വിജയ് യേശുദാസ് ആണ് നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് ഏകദേശം പൂർത്തിയായെന്നും സംഘടന രംഗങ്ങളും പാട്ട് സീനുകളും മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും രാജീവ് പിള്ള വ്യക്തമാക്കി. വര്‍ക് ഫ്രം ഹോമില്‍ ബോസ് വെങ്കിട്ട് ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റിയാസ് ഖാന്‍, രവികാന്ത്, ശിവാനി ഭായ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്‍റെ മലയാളം മൊഴിമാറ്റ പതിപ്പും പ്രദര്‍ശനത്തിനെത്തും. നേരത്തെ രണ്ട് ഹിന്ദി ചിത്രങ്ങളില്‍ രാജീവ് അഭിനയിച്ചിട്ടുണ്ട്.
ആരാണ് 'ബെസ്റ്റി'? ആരാന്റെ ചോറ്റുപാത്രത്തില് കയ്യിട്ടുവാരുന്ന ആളാണെന്ന് ഒരു കൂട്ടര്. ജീവിതത്തില് ഒരു ബെസ്റ്റി ഉണ്ടെങ്കില് വലിയ സമാധാനമാണെന്ന് മറ്റുചിലര്.…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ റ്റി ചാക്കോ ഒരുക്കിയ രേഖാചിത്രം ഗംഭീര പ്രേക്ഷക പ്രതികരണം നേടി പ്രദർശനം തുടരുകയാണ്. മമ്മൂട്ടി…
ആസിഫ് അലിയെ നായകനാക്കി ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിച്ച 'രേഖാചിത്രം' ഗംഭീര പ്രതികരണങ്ങളുമായി പ്രദർശനം തുടരുന്നു. കാവ്യ ഫിലിം…
തെലുങ്ക് താരം ബെല്ലംകൊണ്ട സായ് ശ്രീനിവാസിനെ നായകനാക്കി നവാഗതനായ ലുധീർ ബൈറെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്. "ഹൈന്ദവ"…
2025 ൽ വമ്പൻ തിരിച്ചു വരവിന് ഒരുങ്ങുന്ന മലയാള യുവസൂപ്പർതാരം നിവിൻ പോളിക്ക് മറ്റൊരു വമ്പൻ ചിത്രം കൂടെ. ശ്രീ…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നിതിൻ രൺജി പണിക്കർ സംവിധാനം ചെയ്ത ചിത്രമായിരുന്നു കസബ. 2016 ൽ റിലീസ് ചെയ്ത ഈ…
This website uses cookies.