ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായി മാറിയ താരമാണ് പ്രഭാസ്. വമ്പൻ വിജയമായി മാറിയ ചിത്രത്തോടെ കുട്ടികൾ മുതൽ മുതിർന്നവർ വരെയും പ്രഭാസിന്റെ ആരാധകരായി മാറുകയുണ്ടായി. ബാഹുബലിക്ക് ശേഷം പ്രഭാസ് നായകനായെത്തുന്ന വമ്പൻ ചിത്രമാണ് സാഹോ. ബിഗ് ബഡ്ജറ്റ് ആയി അണിയിച്ചൊരുക്കുന്ന ചിത്രത്തിന് ഏകദേശം ഒന്നരവർഷത്തോളം നീണ്ട വമ്പൻ തയ്യാറെടുപ്പുകളാണ് അണിയറപ്രവർത്തകർ നടത്തിയത്.
ബാഹുബലി പോലെതന്നെ പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മലയാളത്തിന്റെ താരസാന്നിധ്യമായി പ്രിയ നടനും സംവിധായകനുമായ ലാലും ഒപ്പമുണ്ട്. 40 ദിവസത്തെ ഡേറ്റാണ് ലാൽ ചിത്രത്തിനായി നൽകിയിരിക്കുന്നത്. ചിത്രത്തിന്റെയും ചിത്രത്തിലെ അഭിനേതാവായ പ്രഭാസിനേയും കുറിച്ചുള്ള വിശേഷങ്ങളാണ് ലാൽ പങ്കുവയ്ക്കുന്നത്.
ചിത്രത്തിന്റെ അബുദാബിയിലുള്ള ഷൂട്ടിങ്ങിനാണ് ലാൽ എത്തിച്ചേർന്നത്. പ്രഭാസിന്റെ ബാഹുബലി എന്ന ചിത്രം മാത്രം കണ്ടു ശീലമുള്ള തനിക്ക് അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഭീകരരൂപമാണ് മനസിൽ വന്നത് എന്നാൽ സമീപിച്ചപ്പോൾ ചിന്തകളെല്ലാം മാറ്റിമറിക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് അദ്ദേഹത്തിന്റെ പക്കൽ നിന്നും ഉണ്ടായതെന്ന് ലാൽ പറയുകയുണ്ടായി. വളരെ മൃദുവായ ഒരു മനുഷ്യൻ, എല്ലാവരോടും വളരെ വിനയത്തോടെ സ്നേഹത്തോടെയുള്ള പെരുമാറ്റം. പ്രഭാസ് ഒരു താരാജാഡയുമില്ലാത്ത വ്യക്തിയാണെന്നാണ് ലാലിന്റെ അഭിപ്രായം. ചിത്രത്തിലെ വേഷം അവതരിപ്പിക്കാൻ താൻ എത്തുന്നു എന്ന് അറിഞ്ഞപ്പോൾ ആ വേഷം മികച്ചതാകും എന്ന് പ്രഭാസ് സംവിധായകനോട് പറഞ്ഞതായും ലാൽ വെളിപ്പെടുത്തുന്നു. പ്രഭാസിന്റെ ആരാധകനായ കൊച്ചു മകനെയും ഒപ്പം കൂട്ടിയാണ് ലാൽ പ്രഭാസിന് അരികിലെത്തിയത്. ലാൽ കഥാപാത്രത്തിന്റെ ഷൂട്ടിംഗ് വളരെ വേഗം തന്നെ പൂർത്തീകരിച്ചു ലാൽ മടങ്ങി. ചിത്രത്തിന് ഇനി യൂറോപ്പിലും മറ്റു രാജ്യങ്ങളിലും ചിത്രീകരണം ബാക്കിയുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
This website uses cookies.