ഒന്നുമില്ലായ്മയിൽ നിന്ന് ഇന്ന് തമിഴ് സിനിമയിലെ സൂപ്പർ താരമായി വളർന്ന ഒരു കഥയുണ്ട് വിജയ് സേതുപതി എന്ന നടന് പിന്നിൽ. ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായും ഏറ്റവും വിശ്വസിക്കാവുന്ന താരങ്ങളിൽ ഒരാളായും വിജയ് സേതുപതി വളർന്നിട്ടുണ്ടെങ്കിൽ അതൊരുപാട് കഷ്ട്ടപെട്ടതിന്റെയും തന്റെ കഴിവുകളിൽ ഉറച്ചു വിശ്വസിച്ചതിന്റെയും ഫലമാണ്.
സിനിമയിൽ ഒരു റോൾ കിട്ടാനായി പലരുടെയും കാലു പിടിച്ചിട്ടുണ്ട് എന്നും അലഞ്ഞു തിരിഞ്ഞിട്ടുണ്ട് എന്നും വിജയ് സേതുപതി വെളിപ്പെടുത്തുന്നു. തന്റെ രൂപത്തിന് ചേരുന്നതല്ല സിനിമയെന്ന് പറഞ്ഞു ഒരുപാട് പേർ കളിയാക്കിയിട്ടുണ്ട് എന്നും വിജയ് സേതുപതി പറയുന്നു.
ജൂനിയർ ആര്ടിസ്റ് ആയി സിനിമയിൽ കേറി പറ്റിയ വിജയ് സേതുപതി ഇന്ന് തമിഴ് പ്രേക്ഷകർ സ്നേഹത്തോടെ മക്കൾ സെൽവൻ എന്ന് വിളിക്കുന്ന അവരുടെ ഏറ്റവും പ്രീയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ്. അടുത്തിടെ മാധ്യമങ്ങളോട് സംസാരിക്കവെ ആണ് വിജയ് സേതുപതി തന്നെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയത്.
മലയാള സിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞ വിജയ് സേതുപതി , തന്നെ ഏറ്റവും അധികം സ്വാധീനിച്ച രണ്ടു മലയാള നടൻമാർ അന്തരിച്ചു പോയ മഹാ നടന്മാരായ മുരളിയും തിലകനും ആണെന്ന് പറഞ്ഞു.
അതുപോലെ തന്മാത്ര എന്ന ചിത്രത്തിലെ മോഹൻലാലിൻറെ അഭിനയവും തന്നെ വിസ്മയിപ്പിച്ച അസാധ്യ പ്രകടനങ്ങളിൽ ഒന്നായിരുന്നു എന്നും വിജയ് സേതുപതി പറഞ്ഞിട്ടുണ്ട്.
വീട്ടിലെ പ്രാരാബ്ദം മൂലം ചെറിയ പ്രായത്തിൽ തന്നെ ഗൾഫിൽ ജോലിക്കെത്തിയ വിജയ് സേതുപതിയുടെ മനസ്സിൽ എന്നും സിനിമ മാത്രം ആയിരുന്നു.
പക്ഷെ ഗൾഫിൽ ജോലി ചെയ്തു കുടുംബത്തിലെ കടങ്ങൾ എല്ലാം വീട്ടി , സ്വന്തം കാലിൽ നിൽക്കാനുള്ള കുറച്ചു പണവും സ്വരുക്കൂട്ടിയിട്ടാണ് വിജയ് സേതുപതി ജോലി ഉപേക്ഷിച്ചു തന്റെ സിനിമാ സ്വപ്‌നങ്ങൾ പൂർത്തിയാക്കാൻ തിരിച്ചു നാട്ടിൽ എത്തിയത്.
വിജയ് സേതുപതിയുടെ പുതിയ ചിത്രം പുരിയാദ പുതിർ ഉടൻ പ്രദർശനം ആരംഭിക്കും. വിക്രം വേദ എന്ന ചിത്രത്തിന്റെ വിജയം നൽകിയ സന്തോഷത്തിലാണ് വിജയ് സേതുപതിയിപ്പോൾ.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.