മലയാള സിനിമയിലെ ജനപ്രിയ യുവ താരങ്ങൾ ഇപ്പോൾ അന്യ ഭാഷ ചിത്രങ്ങളും കൂടുതൽ ചെയ്യുകയാണ്. തമിഴ് ചിത്രങ്ങളിൽ ആണ് ഇവർ കൂടുതലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് മാത്രമല്ല വളരെ വലിയ പ്രൊജെക്ടുകൾ ആണ് ഇവരെ തേടി എത്തുന്നതും. നിവിൻ പോളിയും , ദുൽകർ സൽമാനും ടോവിനോ തോമസും ഫഹദ് ഫാസിലുമെല്ലാം തമിഴ് സിനിമയിൽ സജീവമാവുകയാണ്.
ഈ വരുന്ന ഡിസംബറിൽ നിവിൻ പോളിയുടെ റിച്ചി എന്ന തമിഴ് ചിത്രം റിലീസ് ചെയ്യുകയാണ്. അടുത്ത വർഷവും നിവിൻ പോളിയുടേതായി രണ്ടു തമിഴ് ചിത്രങ്ങൾ പുറത്തു വരും എന്നാണ് സൂചന. ഒരു ചിത്രം പ്രഭു രാധാകൃഷ്ണൻ സംവിധാനം ചെയ്യുമ്പോൾ മറ്റൊരു ചിത്രം സൂര്യ ബി സംവിധാനം ചെയ്യും. പ്രഭു രാധാകൃഷ്ണൻ – നിവിൻ പോളി ചിത്രം 24 എ എം സ്റ്റുഡിയോ നിർമ്മിക്കുമ്പോൾ സൂര്യ ബി- നിവിൻ പോളി ചിത്രം നിർമ്മിക്കുക പ്രശസ്ത സംവിധായകൻ ആറ്റ്ലീ ആണ്.
ദുൽകർ സൽമാനും അടുത്ത വർഷം എത്തുന്നത് മൂന്നു തമിഴ് ചിത്രങ്ങളും ആയാണ്. തെലുങ്കിലും തമിഴിലും ആയി നിർമ്മിക്കുന്ന മഹാനദി എന്ന ചിത്രത്തിൽ ജമിനി ഗണേശൻ അയി അഭിനയിച്ചു കഴിഞ്ഞ ദുൽകർ ഇപ്പോൾ ദേസിങ് പെരിയസാമി ഒരുക്കുന്ന കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന ചിത്രത്തിൽ ആണ് അഭിനയിക്കുന്നത്. അതിനു ശേഷം രാ കാർത്തിക് ഒരുക്കുന്ന തമിഴ് ചിത്രത്തിലും ദുൽകർ നായകൻ ആയി എത്തും.
ടോവിനോ തോമസ് ആവട്ടെ തന്റെ അരങ്ങേറ്റ തമിഴ് ചിത്രം റിലീസ് ചെയ്യാനുള്ള കാത്തിരിപ്പിലാണ്. ബി ആർ വിജയ ലക്ഷ്മി ഒരുക്കിയ അഭിയുടെ കഥ അനുവിന്റെയും എന്ന തമിഴ്- മലയാളം ദ്വിഭാഷാ ചിത്രമാണത്. അതിനു ശേഷം ടോവിനോ ചെയ്യാൻ പോകുന്നത് മാരി 2 എന്ന ധനുഷ് ചിത്രത്തിലെ വില്ലൻ വേഷമാണ്.
ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രമായ വേലയ്‌ക്കാരൻ ഈ ക്രിസ്മസിന് റിലീസ് ചെയ്യും. മോഹൻ രാജ ഒരുക്കുന്ന ഈ ചിത്രം കൂടാതെ തമിഴിൽ ഒന്ന് രണ്ടു ചിത്രങ്ങൾ കൂടി ഫഹദിന് കരാർ ആയി കഴിഞ്ഞു. അതിലൊന്ന് മണി രത്‌നം ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ്. ഇത് കൂടാതെ മറ്റു ചില തമിഴ് പ്രൊജെക്ടുകൾ കൂടി ഫഹദിനെ തേടി വരുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിയ്ക്കുന്നതു.
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ട്രെയ്ലർ പുറത്ത്.…
ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത, ഷെയിൻ നിഗത്തിൻ്റെ ഇരുപത്തിയഞ്ചാമത് ചിത്രമായ 'ബൾട്ടി' നിറഞ്ഞ സദ്ദസുകളിൽ പ്രദർശനം തുടരുകയാണ്. സൈലൻ്റായി വന്ന്…
മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്.…
സെന്ന ഹെഗ്ഡെയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘അവിഹിതം’ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായി. ഒക്ടോബർ പത്തിന് പ്രദർശനത്തിനൊരുങ്ങുന്നു സിനിമയ്ക്ക് U/A സർട്ടിഫിക്കറ്റ് ആണ്…
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബ്ലോക്ക് ബസ്റ്റർ ചിത്രം കിഷ്കിന്ധ കാണ്ഡത്തിനു ശേഷം തിരക്കഥാകൃത്ത് ബാഹുൽ രമേശും സംവിധായകൻ ദിൻജിത്…
മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്' എന്ന റൊമാൻ്റിക്…
This website uses cookies.