[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തിയേറ്ററിൽ മധുരം വിളമ്പി സുനിലിന്റെ ‘കേക്ക് സ്റ്റോറി’; മികച്ച അഭിപ്രായങ്ങളുമായി പഴയകാല ഹിറ്റ്‌ സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ്

പഴയകാല ഹിറ്റ്‌ സംവിധായകൻ സുനിലിന്റെ തിരിച്ചു വരവ് ഗംഭീരമാക്കി കേക്ക് സ്റ്റോറി നിറഞ്ഞ സദസ്സിൽ തിയേറ്ററുകളിൽ. റിലീസ് ചെയ്ത തീയേറ്ററുകളിൽ നിന്ന് മികച്ച റിപ്പോർട്ടാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്

തമാശയും ഫീൽ ഗുഡ് നിമിഷങ്ങളും ഉള്ളപ്പോൾ തന്നെ ഉദ്വേഗം നിറക്കുന്ന കഥാസന്ദർഭങ്ങളും ഈ ചിത്രത്തിന്റെ മുതൽക്കൂട്ടായി മാറിയിട്ടുണ്ട്. ഒരേ സമയം രസകരവും ആവേശം പകരുന്ന രീതിയിലുമാണ് സംവിധായകൻ സുനിൽ ചിത്രത്തിന്റെ ദൃശ്യ ഭാഷ ഒരുക്കിയിരിക്കുന്നത്. സുനിലിന്‍റെ മകള്‍ വേദ സുനിലാണ് പ്രധാന കഥാപാത്രമായ നൈനക്ക് ജീവൻ പകർന്നിരിക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും ഈ പ്രതിഭ തന്നെയാണ്.

അശോകൻ, ബാബു ആന്‍റണി, ജോണി ആന്‍റണി, മേജർ രവി, കോട്ടയം രമേഷ് എന്നിവരും കേക്ക് സ്റ്റോറിയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒപ്പം അരുൺ കുമാർ, മല്ലിക സുകുമാരൻ, നീനാ കുറുപ്പ്, സാജു കൊടിയൻ, ദിനേഷ് പണിക്കർ, ഡൊമിനിക്, അൻസാർ കലാഭവൻ, ടിഎസ് സജി, ഗോവിന്ദ്, അശിൻ, ജിത്തു എന്നിവരും ഒപ്പം ഗോകുൽ, സംഗീത കിങ്സ്ലി , ജനനി സജി, അമൃത ജയന്ത്, സിന്ധു ജയന്ത്, വിദ്യാ വിശ്വനാഥ് തുടങ്ങിയ താരങ്ങളും വിവിധ വേഷങ്ങളിലുണ്ട്. തമിഴ് താരം റെഡ്ഡിൻ കിൻസ്ലി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

സുനിൽ ജയന്തകുമാർ അമൃതേശ്വരി എന്നിവർ ചേർന്ന് ചിത്രവേദ റീൽസ് ജെ.കെ.ആര്‍ ഫിലിംസ് എന്നീ ബാനറിൽ നിർമ്മിച്ച ചിത്രമാണ് കേക്ക് സ്റ്റോറി. ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ആർ എച്ച് അശോക്, പ്രദീപ് നായർ എന്നിവർ ചേർന്നാണ്. ജെറി അമൽദേവ്, എസ് പി വെങ്കിടേഷ് എന്നിവർ ചേർന്നാണ് കേക്ക് സ്റ്റോറിക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. റോണി റാഫേൽ പശ്ചാത്തല സംഗീതം നിർവ്വഹിക്കുന്ന ചിത്രത്തിൻ്റെ എഡിറ്റർ എംഎസ് അയ്യപ്പൻ നായരാണ്. പ്രൊജക്ട് ഡിസൈനർ: എന്‍എം ബാദുഷയും ചിത്രത്തിൻ്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ: ജിബി മാളയുമാണ് വിനായക് ശശികുമാർ, സന്തോഷ് വർമ്മ എന്നിവർ ചേർന്ന് വരികൾ എഴുതിയ ചിത്രത്തിൻ്റെ, കലാസംവിധാനം: സജീഷ് താമരശ്ശേരിയും വസ്ത്രാലങ്കാരം: അരുൺ മനോഹറും ചേർന്നാണ്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സിജു കൃഷ്ണ എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്. കേക്ക് സ്റ്റോറിയുടെ അസോസിയേറ്റ് ഡയറക്ടർ: നിധീഷ് ഇരിട്ടിയാണ് ഷാലു പേയാടാണ് സ്റ്റില്‍സ് നിർവ്വഹിക്കുന്നത്. ഹാരിസ് ഹംസ, പ്രജി സുബ്രഹ്മണ്യൻ, രാഹുൽ കെ എം എന്നിവരാണ് അസിസ്റ്റന്‍റ് ഡയറക്ടേഴ്സ്, പിആര്‍ഒ: ആതിര ദിൽജിത്ത്.ഡിജിറ്റൽ മാർക്കറ്റിങ്:1000 ആരോസ്

webdesk

Recent Posts

‘മരണമാസ്സ് ചുരുക്കം ചിലർക്ക് മാത്രം സാധിക്കുന്ന ധീരത..’സിനിമയെ അഭിനന്ദിച്ച് മുരളി ഗോപി

മരണമാസ്സ്‌ സിനിമയെ കുറിച്ചുള്ള അഭിപ്രായം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച് മുരളി ഗോപി. നവാഗതനായ ശിവപ്രസാദ് ചെയ്തിരിക്കുന്ന ചിത്രം, സംവിധായകന്റെ…

18 mins ago

പാൻ ഇന്ത്യൻ ചിത്രം ’45 ‘ ന്റെ ഗ്രാൻഡ് ടീസർ ലോഞ്ചും പ്രസ്സ് മീറ്റും കൊച്ചിയിൽ നടന്നു.

ശിവ രാജ്കുമാർ, ഉപേന്ദ്ര, രാജ് ബി ഷെട്ടി,എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന '45' എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ഗ്രാൻഡ്…

4 hours ago

മമ്മൂട്ടി, വിനായൻ ചിത്രം ‘കളംകാവൽ’ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസ് ആയി

മെ​ഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക്…

4 hours ago

മനസ്സിൽ മധുരം നിറക്കുന്ന “കേക്ക് സ്റ്റോറി”; റിവ്യൂ വായിക്കാം

ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…

2 days ago

എൻ‌വി‌ബി ഫിലിംസ് – സോനാക്ഷി സിൻഹ ചിത്രം ‘നികിത റോയ്’ റിലീസ് മെയ് 30 ന്

എൻ‌വി‌ബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…

2 days ago

അന്ന് ‘പറയുവാൻ ഇതാദ്യമായ്…’ ഇന്ന് ‘മിന്നൽവള കൈയിലിട്ട..’; നരിവേട്ട ഗാനം ട്രെൻഡിങ്ങിൽ..

ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…

2 days ago

This website uses cookies.