[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

കോമഡി മാത്രമല്ല സസ്പെൻസ് ത്രില്ലർ കൂടിയാണ് ബെസ്റ്റി ; സൂപ്പർ താരനിരയുമായി”ബെസ്റ്റി” നാളെ എത്തുന്നു.

ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ ‘ബെസ്റ്റി’ നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ബെസ്റ്റി’യിൽ ശ്രവണയും സാക്ഷി അഗർവാളുമാണ് നായികമാർ. മലയാള സിനിമയിലെ സുവര്‍ണ്ണകാലം ഓര്‍മിപ്പിച്ച് വീണ്ടും ഔസേപ്പച്ചന്‍ – ഷിബു ചക്രവര്‍ത്തി കൂട്ടുകെട്ടിൽ പിറന്ന മികച്ച ഈണവും ഈരടികളുമായി ബെസ്റ്റിയിലെ പാട്ടുകളെല്ലാം ഇതിനകം സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. യുവ പ്രേക്ഷകർക്കും കുടുംബ പ്രേക്ഷകർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ബെസ്റ്റി ഒരുക്കിയിരിക്കുന്നത് എന്നാണ് അണിയറപ്രവത്തകർ സൂചിപ്പിക്കുന്നത്. ‘ബെസ്റ്റി’ എന്ന പേര് കേട്ടാൽ വെറും കോമഡി മാത്രമല്ല സസ്‌പെൻസും ആക്ഷനും കൂടി നിറഞ്ഞ സിനിമയാണെന്നാണ് നായകനായ അസ്‌കർ സൗദാൻ ഒരു പ്രമുഖ മാധ്യമത്തിന്റെ അഭിമുഖത്തിൽ പറഞ്ഞത്. ഫീനിക്സ് പ്രഭുവാണ് ബെസ്റ്റിയുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

തെറ്റിദ്ധാരണകളുടെ പുറത്ത് ഡിവോഴ്സ് ചെയ്യപ്പെട്ട ദമ്പതിമാർക്കിടയിലേക്ക് സഹായത്തിനായി ഒരു സുഹൃത്ത് കടന്ന് വരുന്നതും, അതിനെ തുടർന്നുണ്ടാകുന്ന രസകരമായ മുഹൂർത്തങ്ങൾ നർമ്മ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതിലൂടെയാണ് ബെസ്റ്റിയുടെകഥ പുരോഗമിക്കുന്നത്. കുളു മണാലി, ബോംബെ, മംഗലാപുരം, കോഴിക്കോട്, പൊന്നാനി, തുടങ്ങിയ ലൊക്കേഷനുകളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.

ബെൻസി റിലീസ് ചിത്രം വിതരണത്തിനെത്തിക്കും. അഷ്‌കർ സൗദാൻ, ഷഹീൻ സിദ്ധിക്ക്, സാക്ഷി അഗർവാൾ എന്നിവർ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ സുരേഷ് കൃഷ്ണ, സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഹരീഷ് കണാരൻ, നിർമ്മൽപാലാഴി, അബുസലിം, ഉണ്ണിരാജ നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സുന്ദര പാണ്ട്യൻ, കലാഭവൻ റഹ്മാൻ, അംബി നീനാസം, എം എ നിഷാദ്, തിരു, ശ്രവണ, സോനാനായർ, മെറിന മൈക്കിൾ, അംബിക മോഹൻ, ക്രിസ്റ്റി ബിന്നെറ്റ്, ശ്രീയ നാഥ്, മനോഹരിയമ്മ, അന്ന ചാക്കോ പ്രതിഭ പ്രതാപ്ചന്ദ്രൻ, ദീപ, സന്ധ്യമനോജ്‌ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്.

ഛായാഗ്രഹണം: ജിജു സണ്ണി, ചിത്രസംയോജനം: ജോൺ കുട്ടി, പ്രൊഡക്ഷൻ ഇൻ ചാർജ്: റിനി അനിൽകുമാർ, ഒറിജിനൽ സ്കോർ: ഔസേപ്പച്ചൻ, സൗണ്ട് ഡിസൈൻ: എം ആർ രാജാകൃഷ്ണൻ, ഗാനരചന: ഷിബു ചക്രവർത്തി, ജലീൽ കെ. ബാവ, ഒ എം കരുവാരക്കുണ്ട്, ശുഭം ശുക്ല, സംഗീതം: ഔസേപ്പച്ചൻ, അൻവർ അമൻ, മൊഹ്‌സിൻ കുരിക്കൾ, അഷറഫ് മഞ്ചേരി, ശുഭം ശുക്ല, ചേതൻ, പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്: സെന്തിൽ പൂജപ്പുര, പ്രൊഡക്ഷൻ മാനേജർ: കുര്യൻജോസഫ്, കലാസംവിധാനം: ദേവൻകൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം: ബ്യൂസിബേബി ജോൺ, മേക്കപ്പ്: റഹിംകൊടുങ്ങല്ലൂർ, സ്റ്റിൽസ്: അജി മസ്കറ്റ്, ആക്ഷൻ: ഫിനിക്സ്പ്രഭു, ചീഫ് അസോസിയറ്റ് ഡയറക്ടർ: തുഫൈൽ പൊന്നാനി, അസോസിയറ്റ് ഡയറക്ടർ: തൻവീർ നസീർ, സഹ സംവിധാനം: റെന്നി, സമീർ ഉസ്മാൻ, ഗ്രാംഷി, സാലി വി എം, സാജൻ മധു, കൊറിയോഗ്രാഫി: രാകേഷ് മാസ്റ്റർ, സഹീർ അബ്ബാസ്, മിഥുൻ ഭദ്ര.

webdesk

Recent Posts

”വാടാ വേടാ..’ നരിവേട്ടയ്ക്ക് ആവേശവുമായി വേടനും ജേക്സ് ബിജോയിയും; പുതിയ ഗാനം പുറത്തിറങ്ങി..

വീണ്ടും റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. 'വാടാ വേടാ..' എന്ന…

17 hours ago

യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എത്താൻ ഇനി 5 നാൾ; ശ്രദ്ധ നേടി സംവിധായകൻ്റെ കുറിപ്പ്

അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള എന്ന ചിത്രം മെയ് 23 ന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്.…

2 days ago

‘ഗോളം’ നായകന്‍റെ പുതിയ ചിത്രം “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള”; വിനീത്- മധു ബാലകൃഷ്ണൻ ടീമിന്റെ ‘ചങ്കാ..ചങ്കാ’ ഗാനം കാണാം

ഗോളം, ഖൽബ്, മൈക്ക് എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം…

3 days ago

ആഗോള തലത്തിൽ വമ്പൻ റിലീസിനൊരുങ്ങി ടോവിനോ ചിത്രം ‘നരിവേട്ട’; വിതരണം ചെയ്യാൻ വമ്പൻ ബാനറുകൾ..

ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം 'നരിവേട്ട' റിലീസിന് ഒരുങ്ങുന്നു. മെയ് 23 ന് ആഗോള…

3 days ago

പ്രേമം ടീമുമായി യുണൈറ്റഡ്‌ കിങ്‌ഡം ഓഫ് കേരള; ഒപ്പം അൽഫോൻസ് പുത്രനും

ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിന് ശേഷം അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്‌ കിങ്‌ഡം ഓഫ് കേരള മെയ്…

5 days ago

യുണൈറ്റഡ്‌ കിങ്‌ഡം ഓഫ് കേരളയിൽ കരിയറിൽ ഇതുവരെ ചെയ്യാത്ത വേഷം; മനസ്സ് തുറന്ന് ഇന്ദ്രൻസ്

തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ്‌ ഗിഗ്‌ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…

6 days ago

This website uses cookies.