സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഒരുപാട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ ചെയ്ത് ആരാധകരെ സൃഷ്ട്ടിച്ച വ്യക്തിയാണ് സൂര്യ. 1997ൽ പു റത്തിറങ്ങിയ നേർക്ക് നേർ എന്ന ചിത്രത്തിലൂടെയാണ് സൂര്യ തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. നന്ദ എന്ന ചിത്രമാണ് കരിയറിൽ വഴിത്തിരിവ് സൃഷ്ടിച്ചത്. കാക്ക കാക്ക, വാരണം ആയിരം, ഗജിനി, അയൺ, സിങ്കം, 24 തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ അദ്ദേഹം പ്രേക്ഷകർക്ക് സമ്മാനിച്ചു. സൂര്യയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രമാണ് സൂരറൈ പോട്രൂ. കോവിഡ് പ്രതിസന്ധി മൂലം തീയറ്റർ റിലീസ് ഒഴുവാക്കി ഓൺലൈൻ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലാണ് റിലീസിനെത്തിയത്. സൂര്യയുടെ കരിയർ ബെസ്റ്റ് പ്രകടനമാണ് ചിത്രത്തിൽ കാണാൻ സാധിച്ചത്. ഒരുപാട് വമ്പൻ പ്രോജക്റ്റുകൾ അണിയറയിൽ സൂര്യക്കായി ഒരുങ്ങുന്നുണ്ട്.
സൂര്യയുടെ പുതിയ ചിത്രം സംവിധാനം ചെയ്യുവാൻ മലയാളത്തിലെ ഒരു ഹിറ്റ് മേക്കർ ഒരുങ്ങുകയാണ്. ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന്റെ തിരകഥാകൃത്തായി ശ്രദ്ധ നേടുകയും പിന്നീട് ബാംഗ്ലൂർ ഡേയ്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ സംവിധായികയായി പ്രേക്ഷക മനസ്സ് കീഴടക്കിയ വ്യക്തിയാണ് അഞ്ജലി മേനോൻ. വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ടാണ് മലയാളത്തിൽ തന്റേതായ സ്ഥാനം അഞ്ജലി മേനോൻ കണ്ടെത്തിയത്. നടൻ സൂര്യയും അഞ്ജലി മേനോനും വൈകാതെ ഒന്നിക്കുമെന്ന് ഒരുപാട് റിപ്പോർട്ടുകൾ അടുത്തിടെ ഉണ്ടായിരുന്നു. സൂരറൈയ് പോട്രൂ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചു നടത്തിയ പത്രസമ്മേളനത്തിൽ സൂര്യ ഈ കാര്യം തുറന്ന് പറയുകയുണ്ടായി. മലയാളി സംവിധായിക അഞ്ജലി മേനോനും ജ്യോതികയുമൊപ്പമുള്ള സിനിമ ചർച്ചയിൽ ഉണ്ടെന്ന് സൂര്യ വ്യക്തമാക്കി. ഒരു അന്തിമ തീരുമാനം ഇതുവരെ ആയിട്ടില്ലയെന്നും വൈകാതെ തന്നെ ഒന്നിക്കാൻ സാധിക്കുമെന്ന് സൂര്യ കൂട്ടിച്ചേർത്തു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.