കേരളത്തിൽ തമിഴ് ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാരിത ഇതുവരെ മലയാള ചിത്രങ്ങൾക്ക് തമിഴ്നാട്ടിൽ ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. തമിഴ്നാട്ടിൽ വളരെ ചുരുങ്ങിയ തീയറ്ററുകളിൽ മാത്രമായിരിക്കും മലയാള സിനിമകൾ റിലീസിനെത്തുക. തെലുങ്ക് സിനിമകൾ കഴിഞ്ഞിട്ടേ മലയാള ചിത്രങ്ങൾക്ക് അവർ പ്രാധാന്യം നൽകിയിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ മലയാള സിനിമ തമിഴ്നാട്ടിൽ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കുകയാണ്. തെലുങ്ക് സിനിമകളെ പിന്നിലാക്കി മലയാള ചിത്രങ്ങൾ ഈ വർഷം ഹൗസ്ഫുൾ ഷോകളും കളക്ഷനുമായി മുന്നിട്ട് നിൽക്കുകയാണ്. ചെന്നൈ രോഹിണി സിനിമാസിന്റെ മാനേജറായ നിഖിലേഷ് സൂര്യയുടെ ട്വിറ്റർ പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
തെലുങ്ക് ചിത്രങ്ങളെ പിന്നിലാക്കി രോഹിണി തീയറ്ററിൽ ഏറ്റവും കളക്ഷൻ നേടുന്ന മൂന്നാമത്തെ അന്യഭാഷയായി മലയാള സിനിമ കടന്ന് കൂടിയിരിക്കുകയാണ്. സോളിഡ് കണ്ടെന്റ് മൂലം അഞ്ചാം വാരവും ഹൗസ്ഫുൾ ഷോകൾ മലയാള സിനിമകൾ കളിക്കുകയാണെന്ന് അദേഹം വ്യക്തമാക്കി. അഞ്ചാം പാതിരാ, ഫോറൻസിക്, വരനെ ആവശ്യമുണ്ട് എന്നീ ചിത്രങ്ങൾ വലിയ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ഷൈലോക്ക്, അയ്യപ്പനും കോശിയും നല്ല പ്രകടനവും തമിഴ്നാട് ബോക്സ് ഓഫീസിൽ കാഴ്ചവെച്ചു. 10 ദിവസം കൊണ്ട് ഫോറൻസിക് 34 ലക്ഷവും ട്രാൻസ് 25 ലക്ഷവും തമിഴ് നാട്ടിൽ സ്വന്തമാക്കി. അഞ്ചാം പാതിരാ 45 ദിവസം കൊണ്ട് 62 ലക്ഷമാണ് കരസ്ഥമാക്കിയത്. 24 ദിവസംകൊണ്ട് വരനെ ആവശ്യമുണ്ട് 48 ലക്ഷവും അയ്യപ്പനും കോശിയും 32 ലക്ഷവും തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് കരസ്ഥമാക്കി. മലയാള സിനിമകൾക്ക് ഇതൊരു നല്ല സൂചന തന്നെയാണ്. മോഹൻലാൽ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഇറങ്ങുന്നതോടെ തമിഴ് നാട്ടിൽ വലിയൊരു മാർക്കറ്റ് മലയാള സിനിമയ്ക്ക് സൃഷ്ട്ടിക്കാൻ സാധിക്കും എന്ന കാര്യത്തിൽ തീർച്ച.
ബ്ലോക്ക് ബസ്റ്റർ ചിത്രമായ "കാന്താര"യിൽ കാണിച്ചിരിക്കുന്ന ശക്തമായ ഭക്തി രീതിക്ക് സമാനമായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് കൊരഗജ്ജ. ചിത്രം റിലീസ്…
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
This website uses cookies.