[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

റൈറ്ററുടെ ആക്ടറും ഡയറക്ടറുടെ ആക്ടറും; മനസ്സ് തുറന്ന് കമൽ

മലയാള സിനിമയിൽ ഒരുപാട് ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ് കമൽ. 1986 ൽ സംവിധാനം ചെയ്ത മിഴിനീർപ്പൂക്കൾ എന്ന ചിത്രത്തിലൂടെയാണ് കമൽ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. അയാൾ കഥ എഴുതുകയാണ്, നിറം, സ്വപ്നക്കൂട്, രാപ്പകൽ, സെല്ലുലോയ്ഡ് തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് അദ്ദേഹം സമ്മാനിച്ചു. വിനായകൻ നായകനായിയെത്തിയ പ്രണയ മീനുകളുടെ കടൽ എന്ന ചിത്രമാണ് കമൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം. സംവിധായകൻ കമലിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. മലയാളത്തിലെ താരരാജാക്കന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കുറിച്ചു അദ്ദേഹം പറയുന്ന വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്.

മമ്മൂട്ടി ഒരു റൈറ്ററുടെ ആക്ടർ ആണെന്നും മോഹൻലാൽ ഒരു ഡയറക്‌ടറുടെ ആക്ടർ ആണെന്നും കമൽ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഡയറക്ടർ മനസ്സിൽ കാണുന്നതിന്റെ അപ്പുറത്തേക്ക് അഭിനയിച്ചു ഫലിപ്പിക്കുന്ന നടന്നാണ് മോഹൻലാൽ എന്ന് കമൽ വ്യക്തമാക്കി. മോഹൻലാൽ ഒരു ഡയറക്ടറുടെ ആക്ടർ ആണെന്ന് പറയുവാൻ കാരണമായി അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. സിനിമയിൽ ഒരു ഷോക്ക് അടിക്കുന്ന രംഗം ഉണ്ടെന്നും റിഹേഴ്സൽ വേണ്ടന്നും നമുക്ക് നേരെ ടേക്ക് എടുക്കാം എന്നാണ് മോഹൻലാൽ പറഞ്ഞതെന്ന് കമൽ വ്യക്തമാക്കി. സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് മോഹൻലാലിന്റെ ഷോക്ക് അടിക്കുന്ന ഭാവം കണ്ട് എല്ലാവരും ചിരിച്ചുവെന്നും കട്ട് ചെയ്യാൻ പറഞ്ഞപ്പോൾ ഇപ്പോൾ കട്ട് ചെയ്യരുത് എന്നും താൻ പറഞ്ഞുവെന്ന് കമൽ സൂചിപ്പിക്കുകയുണ്ടായി. മോഹൻലാൽ ഷോക്ക് അടിച്ചു വീണതിന് ശേഷം ഒരു കുലുങ്ങൾ ഉണ്ടെന്നും അന്ന് കട്ട് പറഞ്ഞിരുന്നെങ്കിൽ അത് കിട്ടുമായിരുന്നില്ല എന്ന് കമൽ കൂട്ടിച്ചേർത്തു.

webdesk

Recent Posts

രാഷ്ട്രീയം ഉപജീവന മാർഗമാക്കിയ എല്ലാ കുഞ്ഞാടുകളും തിയേറ്ററിൽ പോയി ‘പ്രതിഛായ,’ കാണണം; ബി ഉണ്ണികൃഷ്ണൻ- നിവിൻ പോളി ചിത്രത്തിന് അഭിനന്ദനവുമായി സംവിധായകൻ ഭദ്രൻ

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…

3 days ago

ഉമ്മൻ ചാണ്ടിയോട് കാണിച്ച അനീതി തുറന്നു കാണിക്കലോ അതോ വെള്ള പൂശലോ; സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾ സൃഷ്ടിച്ചു “പ്രതിച്ഛായ”

നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…

5 days ago

ഷെയ്ൻ നിഗത്തിന്റെ തെലുങ്ക് അരങ്ങേറ്റം – ഷെയ്ൻ 27’, ഒരുങ്ങുന്നത് പാൻ ഇന്ത്യൻ മാസ്സ് ആക്ഷൻ സിനിമ!

തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…

2 weeks ago

‘മിഡിൽ ക്ലാസ് മാത്തുക്കുട്ടി’ തുടങ്ങി ചിത്രത്തിൽ യുവതാരങ്ങൾ അണിനിരക്കുന്നു

യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…

2 months ago

സിനിമാ വിതരണ രംഗത്ത് സെഞ്ച്വറി ഫിലിംസുമായി പനോരമ സ്റ്റുഡിയോസ് കൈകോർക്കുന്നു

പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…

2 months ago

‘ആശാൻ’ വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ വെഫയറർ ഫിലിംസ്

മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…

3 months ago

This website uses cookies.