ഒരു നടൻ എന്ന നിലയിലും നല്ല വ്യക്തിത്വത്തിന്റെ ഉടമ എന്ന നിലയിലും സൗത്ത് ഇന്ത്യ ഒട്ടാകെ വലിയ തോതിൽ ആരാധക പിന്തുണയുള്ള താരമാണ് സൂര്യ. വ്യത്യസ്ത അഭിനയ മികവും പരീക്ഷണ ചിത്രങ്ങളിലൂടെയും തമിഴകത്തിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ സൂര്യയ്ക്ക് ഇന്നലെ 45 വയസ്സ് തികഞ്ഞത്. സൂര്യയ്ക്ക് പിറന്നാൾ ആശംസകളുമായി ഒട്ടേറെ താരങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. ബർത്ത്ഡേ പോസ്റ്റർ രാത്രി 12 മണിക്ക് പുറത്തിറക്കി ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയാണ് താരത്തിന് ആദ്യത്തെ പിറന്നാൾ ആശംസകൾ നേർന്നത്. കേരളത്തിലെ പ്രമുഖ നടന്മാരും സൂര്യയ്ക്ക് ജന്മദിന ആശംസകൾ നേരുകയുണ്ടായി. നടൻ മോഹൻലാൽ ട്വിറ്ററിലൂടെ സൂര്യയുടെ ചിത്രം പങ്കുവെച്ചു പിറന്നാൾ ആശംസകൾ നേർന്നപ്പോൾ നടൻ ദുൽഖർ സൽമാൻ ‘അണ്ണൻ’ എന്ന് അഭിസംബോധന ചെയ്താണ് ആശംസകൾ നേർന്നത്. നിവിൻ പോളി, അജു വർഗ്ഗീസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ, ലാൽ, സുരാജ് തുടങ്ങി ഒരുപാട് താരങ്ങൾ ആശംസകളുമായി മുന്നോട്ട് വന്നു. നടി അനുശ്രീ ഒരു ആരാധകൻ എഡിറ്റ് ചെയ്ത സൂര്യയുടെ ചിത്രവും ഒപ്പം ഒരു വീഡിയോയും പങ്കുവെച്ചു തന്റെ ഇഷ്ട താരത്തിന്റെ ജന്മദിനം ആഘോഷമാക്കി. സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് ഏറെ ശ്രദ്ധേയായ നടി കീർത്തി സുരേഷും നല്ലൊരു വിഡിയോ പോസ്റ്റ് ചെയ്താണ് പിറന്നാൾ ആശംസിച്ചത്.
പിറന്നാൾ ദിവസമായ ജൂലൈ 23 രാത്രി 12 മണിക്ക് തന്നെ ആരാധകർക്ക് ഒരു സർപ്രൈസ് എന്ന പോലെ ഇൻസ്റ്റാഗ്രാമിൽ പുതിയ അക്കൗണ്ടുമായി സൂര്യ രംഗത്ത് എത്തുകയായിരുന്നു. ഇതിനോടകം 5 ലക്ഷത്തോളം ഫോള്ളവേർസിനെയാണ് താരം സ്വന്തമാക്കിയത്. പിറന്നാൾ ദിനത്തിൽ സൂരയയ് പോട്രൂ ടീം ഒരു സോങിന്റെ പ്രൊമോ വിഡിയോ പുറത്തു വിടുകയും ചുരുങ്ങിയ സമയം കൊണ്ട് യൂ ട്യൂബിൽ തരംഗം സൃഷ്ട്ടിക്കുകയായിരുന്നു. സൂര്യയുടെ ഷൂട്ടിങ് ആരംഭിക്കാൻ ഒരുങ്ങുന്ന വാടിവാസൽ എന്ന ചിത്രത്തിലെ താരത്തിന്റെ ക്യാരക്ടർ പോസ്റ്റർ സംഗീത സംവിധായകൻ ജി.വി പ്രകാശും സംവിധായകൻ വെട്രിമാരനും പുറത്തുവിടുകയുണ്ടായി.
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ "തരളിത യാമം"എന്ന പുതിയ…
ആരോഗ്യപരമായ കാരണങ്ങൾ കൊണ്ട് എടുത്ത 6 മാസത്തെ ഇടവേളക്ക് ശേഷം സൂപ്പർതാരം മമ്മൂട്ടി അഭിനയ തിരക്കുകളിലേക്ക് തിരിച്ചെത്തുന്നു. മഹേഷ് നാരായണൻ…
മോഹൻലാലിനെ നായകനാക്കി ചിത്രം സംവിധാനം ചെയ്യാൻ ദിലീഷ് പോത്തൻ എന്ന് വാർത്തകൾ. അടുത്തിടെ അദ്ദേഹം മോഹൻലാലിനോട് ഒരു കഥ പറഞ്ഞു…
നസ്ലൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സജിൻ ഗോപു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യാൻ പോകുന്ന അമൽ നീരദ്…
വിപിൻദാസിന്റെ സംവിധാനത്തിൽ 60 പുതുമുഖങ്ങൾക്കൊപ്പം പൃഥ്വിരാജ് എത്തുന്ന ചിത്രം "സന്തോഷ് ട്രോഫി " യുടെ ഷൂട്ടിംഗ് തുടങ്ങി.പ്രശസ്ത നിർമ്മാതാക്കളായ ലിസ്റ്റിൻ…
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
This website uses cookies.