പ്രശസ്ഥ യുവനടിയെ ആക്രമിച്ച കേസിൽ പുരോഗതി. നടിയെ പൾസർ സുനി ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതോട് കൂടി കേസിന്‍റെ അന്വേഷണം അന്തിമഘട്ടത്തിലേക്കാണ് നീങ്ങുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഈ കേസില്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പറയപ്പെടുന്നു. അതെ സമയം ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ ലക്ഷ്യയിൽ നിന്നും പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങൾ ഇന്ന് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. നടിയ്ക്ക് നേരെ ആക്രമണം ഉണ്ടായതിന് മുൻപും ശേഷവുമുള്ള 10 ദിവസത്തെ ദൃശ്യങ്ങളാണ് അതില്‍ ഉള്ളത്.
സിനിമ നടിയെ ആക്രമിച്ച ശേഷമെടുത്ത മൊബൈൽ ദൃശ്യങ്ങൾ കാവ്യാ മാധവന്‍റെ കടയായ ലക്ഷ്യയിൽ എത്തിച്ചു എന്നായിരുന്നു സുനിൽ കുമാറിന്റെ (പൾസർ സുനി)യുടെ മൊഴി. അത് കൂടാതെ പോലീസിൽ കീഴടങ്ങുന്നതിന് തൊട്ട് മുൻപേ ലക്ഷ്യയിൽ എത്തിയതായും പൾസർ സുനി ദിലീപിന് അയച്ച കത്തിൽ പറയുന്നുണ്ട്. ഈ കാര്യങ്ങൾ സത്യമാണോ എന്നറിയാനാണ് ലക്ഷ്യയിൽ നിന്നും പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് അയക്കുന്നത്.
നടിയെ ആക്രമിച്ച കേസിൽ കൂടുതൽ അന്വേഷണ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താൻ എഡിജിപി ബി സന്ധ്യയ്ക്ക് പോലീസ് മേധാവി നിർദ്ദേശം നൽകി. ആക്രമണ കേസിൽ അന്വേഷണം ഒന്നുമാകുന്നില്ലെന്ന് മുൻ പോലീസ് മേധാവി സെൻകുമാർ അന്വേഷണ ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിരുന്നു. ഇതേ തുടർന്ന് പുതുതായി ചുമതലയേറ്റ പോലീസ് മേധാവി ലോക്നാഥ് ബഹ്‌റ, അന്വേഷണ ചുമതലയുള്ള എഡിജിപി ബി സന്ധ്യയെയും ഐജി ദിനേന്ദ്ര കശ്യപിനെയും വിളിച്ചു വരുത്തി കേസ് അന്വേഷണം ഒരു കാരണവശാലും നീണ്ടു പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.