പ്രശസ്ത തെന്നിന്ത്യൻ നായികാ താരം മാളവിക മോഹനൻ വീണ്ടും മലയാളത്തിലെത്തുന്ന ചിത്രമാണ് ക്രിസ്റ്റി. മാത്യു തോമസ് നായകനായി എത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മാത്യു തോമസിന്റെ നായികാ വേഷമാണ് ഇതിൽ മാളവിക ചെയ്യുന്നത്. ഇരുവരുമൊന്നിച്ചുള്ള ഒരു ചിത്രമാണ് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററായി റിലീസ് ചെയ്തിരിക്കുന്നത്. ആ ചിത്രം പങ്ക് വെച്ച് കൊണ്ട് ഒരാരാധകൻ ട്വിറ്ററിൽ കുറിച്ച വാക്കുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മാളവിക മോഹനൻ. മാളവികയുടെ ഒരു ഗ്ലാമർ ചിത്രവും ക്രിസ്റ്റിയുടെ പോസ്റ്ററും പങ്ക് വെച്ച് കൊണ്ട് ആ ആരാധകൻ കുറിച്ചത്, മാത്യു ഇതെങ്ങനെ കൈകാര്യം ചെയ്യും എന്നോർത്താണ് തനിക്ക് ടെൻഷൻ എന്നാണ്. അതിന് താഴെ മാളവികയുടെ കമന്റുമെത്തി. അവൻ അത് നന്നായി കൈകാര്യം ചെയ്‌തു എന്നാണ് മാളവിക കുറിച്ചിരിക്കുന്നത്.
ഫെബ്രുവരിയിൽ തിയറ്ററുകളിൽ എത്താൻ പോകുന്ന ഈ ചിത്രം നവാഗതനായ ആൽവിൻ ഹെൻറിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. റോക്കി മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ സാജെയ് സെബാസ്റ്റിനും കണ്ണൻ സതീശനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയാണ്. ആനന്ദ് സി ചന്ദ്രൻ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മനു ആന്റണിയാണ്. തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്, ജോ ആൻഡ് ജോ, പ്രകാശൻ പറക്കട്ടെ തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ യുവനടനാണ് മാത്യു തോമസ്. പട്ടം പോലെ എന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറിയ മാളവിക മോഹനൻ, തെന്നിന്ത്യ മുഴുവൻ ശ്രദ്ധ നേടിയത് ദളപതി വിജയ്‌യുടെ നായികയായി മാസ്റ്റർ എന്ന ലോകേഷ് ചിത്രത്തിൽ അഭിനയിച്ചതോടെയാണ്.
ഫോട്ടോ കടപ്പാട്: ട്വിറ്റർ
കൃത്യമായ പ്രാസത്തിലും താളത്തിലും വാക്കുകൾ ക്രമീകരിക്കുന്നതിൽ അവിശ്വസനീയമായ കഴിവ് തെളിയിച്ച റാപ്പർ ഫെജോയുടെ പുതിയ ഗാനം പുറത്തിറങ്ങി. ‘ബേബി കൂൾ…
ബ്ലോക്ക്ബസ്റ്റർ "കിഷ്കിന്ധ കാണ്ഡം" എന്ന മിസ്റ്ററി ത്രില്ലർ ചിത്രത്തിനു ശേഷം സംവിധായകൻ ദിൻജിത് അയ്യത്താൻ, തിരക്കഥാകൃത്ത് ബാഹുൽ രമേശ് എന്നിവർ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിന്റെ ആദ്യഗാനം പുറത്തിറങ്ങി.…
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
This website uses cookies.