മലയാളത്തിലും തമിഴിലും അഭിനയിച്ചു കയ്യടി നേടിയ പ്രശസ്ത മലയാളി നടിയാണ് മാളവിക മോഹനൻ. ദുൽഖർ സൽമാന്റെ നായികയായി ‘പട്ടം പോലെ’ എന്ന ചിത്രത്തിലൂടെ വന്ന് മലയാള സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച ഈ നായികാതാരം, വമ്പൻ ജനപ്രീതി നേടിയത് ദളപതി വിജയ് ചിത്രത്തിലെ നായികാ വേഷം ചെയ്തപ്പോഴാണ്. ലോകേഷ് കനകരാജ് ഒരുക്കിയ മാസ്റ്റർ എന്ന ചിത്രത്തിലാണ് ദളപതി വിജയ്‌യുടെ നായികയായി മാളവിക വന്നത്. മമ്മൂട്ടി നായകനായി എത്തിയ ഹനീഫ് അദനി ചിത്രം ദി ഗ്രേറ്റ് ഫാദറിൽ ആണ് മാളവിക അവസാനമായി മലയാളത്തിൽ അഭിനയിച്ചത്. അത് കൂടാതെ രജനികാന്ത് ചിത്രമായ പേട്ടയിൽ ഒരു നിർണ്ണായക വേഷം ചെയ്ത മാളവിക, ധനുഷിന്റെ നായകനായി മാരൻ എന്ന തമിഴ് ചിത്രത്തിലുമെത്തി. ഇപ്പോഴിതാ മാരനിലെ ഒരു കിടപ്പറ രംഗത്തെ കുറിച്ച് അശ്ലീല കമന്റുമായെത്തിയ ആരാധകനു ചുട്ട മറുപടി നൽകിയിരിക്കുകയാണ് മാളവിക മോഹനൻ.
ട്വിറ്ററിൽ ആരാധകരുമായി സംവദിക്കവേയാണ് ഒരാൾ മോശമായ ഒരു ചോദ്യവുമായി എത്തിയത്. മാരൻ എന്ന ചിത്രത്തിലെ ഒരു കിടപ്പറ രംഗം എത്ര നേരം ചിത്രീകരിച്ചു എന്നായിരുന്നു അയാളുടെ ചോദ്യം. അതിനു മാളവിക മറുപടി നൽകിയത്, “ഏറ്റവും ദുഃഖം നിറഞ്ഞ സ്ഥലമാണ് നിങ്ങളുടെ തല” എന്നായിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ നടി കൂടുതലും തന്റെ ഗ്ലാമർ ചിത്രങ്ങളാണ് ആരാധകർക്കായി പങ്കു വെക്കാറുള്ളത്. അത്കൊണ്ട് തന്നെ ഒട്ടേറെ യുവ ആരാധകരും ഈ നടിക്കുണ്ട്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക. തമിഴിൽ കൂടുതൽ സജീവമായ മാളവിക ഒരു ഹിന്ദി ചിത്രത്തിലും അഭിനയിച്ചു കഴിഞ്ഞെന്നാണ് വാർത്തകൾ പറയുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.