മലയാളത്തിന്റെ പ്രിയ താരമായ ജയറാമിന്റെ മകൻ ആയ കാളിദാസ് ജയറാം ഇപ്പോൾ ഒരു സിനിമാ താരം എന്ന നിലയിൽ പ്രശസ്തനാണ്. ബാലതാരം ആയി ദേശീയ അവാർഡ് വരെ നേടിയ കാളിദാസ് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളുമായി നായകനായി മലയാള സിനിമയിൽ സജീവമാണ്. എന്നാൽ പ്രേക്ഷകർ അധികം കേൾക്കാത്തത് ജയറാമിന്റെ മകൾ ആയ മാളവിക ജയറാമിനെ കുറിച്ചാണ്. ഇപ്പോഴിതാ മാളവികയുടെ അധികമാരും അറിയാത്ത വിശേഷങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ഇപ്പോൾ മോഡലിംഗ് രംഗത്തേക്ക് എത്തിയിരിയ്ക്കുകയാണ് മാളവിക. മാളവികയുടെ വ്യത്യസ്ത തരത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു. മിലൻ പോലെ ഒരു വലിയ ബ്രാൻഡിന്റെ മോഡൽ ആയാണ് മാളവികയുടെ രംഗ പ്രവേശം. അവരുടെ ബനാറസി കളക്ഷൻ അവതരിപ്പിച്ചു കൊണ്ടാണ് മാളവികയുടെ മോഡലിംഗ് രംഗത്തേക്കുള്ള മാസ്സ് എൻട്രി.
അച്ഛനും ചേട്ടനും സിനിമയിൽ നിറഞ്ഞു നിൽക്കുന്നു. അമ്മ പാർവതി ഒരുകാലത്തെ മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളും ആയിരുന്നു. മാളവികയുടെ സിനിമാ പ്രേവേശവും ഉടൻ ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ഇപ്പോൾ മാളവിക. മോഡലിങ് ആണ് ഇപ്പോഴത്തെ ഹരം എന്ന് പറയുന്ന മാളവിക സിനിമയിലേക്ക് ഉടനെയൊന്നും കടന്നു വരാൻ പ്ലാനില്ല എന്നും പറയുന്നു. ക്യാമറ ഫെയ്സ് ചെയ്യാൻ ഇപ്പോഴും നാണമാണ് എന്നാണ് മാളവിക ജയറാം പറയുന്നത്. മോഡൽ ആയുള്ള ആദ്യത്തെ ഫോട്ടോഷൂട്ടിനു നല്ല ടെൻഷൻ ഉണ്ടായിരുന്നു എന്നും മാളവിക പറഞ്ഞു.
ഫുട്ബോൾ ഒരു ഹരമായ മാളവിക രണ്ടര വർഷത്തോളം ഫുട്ബോൾ കോച്ചിങിനും പോയിട്ടുണ്ട്. ഫുട്ബോൾ കളിയും വർക്ക് ഔട്ടും ആണ് തടി കുറക്കാൻ സഹായിച്ചത് എന്നും ഡയറ്റിങ് തനിക്കു പറഞ്ഞിട്ടുള്ള പണിയല്ല എന്നും മാളവിക പറയുന്നു. കാരണം അത്രയ്ക്ക് ഭക്ഷണ പ്രിയരാണ് താനും ചേട്ടൻ കാളിദാസനും എന്നാണ് മാളവിക വെളിപ്പെടുത്തുന്നത്. അമ്മയുടെ ഡാൻസും തനിക്കു വഴങ്ങില്ല എന്ന് പറയുന്ന മാളവിക ജോലി ചെയ്തു കൊണ്ട് മോഡലിംഗ് തുടർന്ന് പോകാൻ ആണ് ആഗ്രഹിക്കുന്നത്. സ്പോർട്സ് മാനേജ്‌മെന്റ് പഠിച്ച മാളവികക്ക് പഠിച്ച ഫീൽഡിൽ തന്നെ ജോലി ചെയ്യണം എന്നാണ് ആഗ്രഹം.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.