പ്രശസ്ത മലയാള നടൻ ജയറാമിന്റെയും ഭാര്യയും പഴയകാല നടിയുമായ പാർവ്വതിയുടെയും മകൾ ആണ് മാളവിക ജയറാം. ചക്കി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന മാളവിക സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ്. ജയറാമിന്റെ മകൻ കാളിദാസ് ജയറാം സിനിമയിൽ ഇപ്പോൾ സജീവമാണ്. മലയാളത്തിലും തമിഴിലും ശ്രദ്ധയമായ വേഷങ്ങൾ ചെയ്ത താരമാണ് കാളിദാസ്. കാളിദാസിന് ശേഷം മാളവികയും സിനിമയിലേക്ക് എത്തുമോ എന്ന ചോദ്യം ജയറാമും ഒപ്പം മാളവികയും നേരിടാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. മാളവികയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശ്രദ്ധ നേടിയതോടെയാണ് കൂടുതൽ പേരും ആ ചോദ്യങ്ങൾ ചോദിയ്ക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ തന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മാളവിക. തന്നോട് അങ്ങനെ കഥ പറയാനും ഒന്നും ആരും വന്നിട്ടില്ല എന്നും, വന്നാൽ മുഴുവനായി നോ പറയില്ല എന്നും മാളവിക പറയുന്നു.
മീഡിയയേക്കാൾ താല്പര്യം സ്പോർട്സിൽ ആണ് തനിക്കെന്നും മാളവിക പറയുന്നു. വിദേശത്തു പോയി സ്പോർട്സ് മാനേജ്‌മെന്റ് കോഴ്സ് പഠിച്ച മാളവിക വിവിധ സ്പോർട്സ് കമ്പനികളിൽ ആയി ചെറിയ ചെറിയ കാലയളവുകളിൽ ജോലി ചെയ്തിട്ടുമുണ്ട്. സിനിമയിലേക്ക് കയറാൻ വേണ്ടി താൻ കഥകൾ കേൾക്കാനായി ഇരിക്കുകയല്ല എന്നും, ആരെങ്കിലും കഥയുമായി വന്നാൽ ഒഴിവാക്കില്ല എന്നുമാണ് പറയുന്നത് എന്നും മാളവിക വിശദീകരിക്കുന്നു. സിനിമയല്ല തന്റെ ജീവിതം എന്നാണ് മാളവിക സൂചിപ്പിക്കുന്നത്. സ്പോർട്സ് മാനേജ്‌മെന്റ് രംഗത്ത് തുടർന്നും പ്രവർത്തിക്കാൻ തന്നെയാണ് മാളവികയുടെ തീരുമാനവും ആഗ്രഹവും. ഫുട്ബോൾ മാനേജ്‌മെന്റ് ആണ് മാളവികയുടെ ഇഷ്ട ഫീൽഡ്. അതിനിടയിൽ മീഡിയയിൽ നിന്ന് അവസരങ്ങൾ വന്നാൽ കണ്ണുമടച്ചു ഒഴിവാക്കില്ല എന്നേ പറയുന്നുള്ളു എന്നും ഈ താരപുത്രി വ്യക്തമാകുന്നു.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.